• HOME
 • »
 • NEWS
 • »
 • film
 • »
 • Children's Day | പത്താം ക്‌ളാസ്സുകാരിയുടെ ഹ്രസ്വചിത്രം 'ഗ്രാൻഡ്മ' മോഹൻലാൽ റിലീസ് ചെയ്തു

Children's Day | പത്താം ക്‌ളാസ്സുകാരിയുടെ ഹ്രസ്വചിത്രം 'ഗ്രാൻഡ്മ' മോഹൻലാൽ റിലീസ് ചെയ്തു

Mohanlal released the short film of Chinmayi titled 'Grandma' | പത്താം ക്‌ളാസിൽ പഠിക്കുന്ന ചിന്മയി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം നടൻ മോഹൻലാൽ പുറത്തിറക്കി

ചിന്മയി, ഹ്രസ്വചിത്രത്തിലെ രംഗം

ചിന്മയി, ഹ്രസ്വചിത്രത്തിലെ രംഗം

 • Last Updated :
 • Share this:
  പത്താം ക്‌ളാസിൽ പഠിക്കുന്ന ചിന്മയി ഒരുക്കുന്ന വളരെയേറെ സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചിത്രമായ (short film) 'ഗ്രാൻഡ്മ' ഈ ശിശു ദിനത്തിൽ (Children's Day) നടൻ മോഹൻലാൽ (Mohanlal) തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

  സ്പാറയിൽ ക്രീയേഷൻസിന്റെ ബാനറിൽ സജിമോൻ നിർമിക്കുന്ന ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ സുധീർ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം, ബേബി മീനാക്ഷിയുടെ അനുജൻ മാസ്റ്റർ ആരിഷ് അനൂപ്, ഓൺലൈൻ ക്ലാസ്സിന് അടിമപ്പെട്ട് വിഷാദരോഗം ബാധിച്ച ഒരു ഒമ്പതുവയസ്സുകാരനായി വേഷമിടുന്നു.

  കൂടാതെ ഖാദിമാൻ എന്നറിയപ്പെടുന്ന സജിമോൻ പാറയിലും അഭിനയിക്കുന്നു. നർത്തകിയും കോളേജ് പ്രൊഫസറുമായ ഗായത്രി വിജയലക്ഷ്മി, മോഡലായ ഗീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  വലിയ ക്യാൻവാസിൽ ഒരു ചലച്ചിത്രത്തിന്റെ എല്ലാ അനുഭൂതിയും ഉൾപ്പെടുത്തുന്ന ചെറിയ ചിത്രമായാണ് അണിയറക്കാർ ഈ ചിത്രം ആവിഷ്‌ക്കരിച്ചിട്ടുളളത്. മറ്റു രണ്ട് കഥാപാത്രങ്ങളെ വിഷ്ണുദാസ്, ബ്രിന്റ ബെന്നി എന്നിവർ അവതരിപ്പിക്കുന്നു. ഉദ്ദേശശുദ്ധിയെ മാനിച്ച് ഡയറക്ടർ ചിൻമയിയുടെ ആശയത്തെ സപ്പോർട്ട് ചെയ്യുകയാണ് ചലച്ചിത്ര രംഗത്തെ രംഗത്തെ പ്രമുഖരായ സാങ്കേതിക പ്രവർത്തകർ.

  ചിന്മയി കഥയെഴുതി സംവിധാനം ചെയ്യുന്ന ഐ ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ഫോട്ടോമാജിക് നിർവ്വഹിക്കുന്നു. തിരക്കഥയും സംഭാഷണവും അനിൽ രാജ് എഴുതുന്നു. എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, സംഗീതം- ബാലഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്, മേക്കപ്പ്-പ്രദീപ് രംഗൻ, ആർട്ട്‌- ത്യാഗു തവനൂർ, സൗണ്ട് ആന്റ് മിക്സിങ് - ജെസ്വിൻ മാത്യു, വി എഫ് എക്സ്- ദിനേശ് ശശിധരൻ, ടൈറ്റിൽ ഡിസൈനിങ്- ബുദ്ധ കേവ്സ്, പ്രൊജക്റ്റ്‌ ഡിസൈനർ- ജോൺ ഡെമിഷ് ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സൂര്യദത്ത് എസ്., വാർത്താ പ്രചരണം- എ.എസ്. ദിനേശ്.  Also read: 'ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ'; യേശുദാസിന്റെ സംഗീത യാത്രയ്ക്ക് പ്രണാമമർപ്പിച്ച് മോഹൻലാൽ

  പിന്നണിഗാന രംഗത്ത് ഗാനഗന്ധർവൻ കെ. ജെ. യേശുദാസിന്റെ (Yesudas) സംഗീതയാത്രയ്ക്ക് ഇന്ന് 60 വയസ്സ്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാത്തി, അറബിക്, ഇംഗ്ലീഷ്, ലാറ്റിൻ, റഷ്യൻ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 50,000-ലധികം ഗാനങ്ങൾ യേശുദാസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. പത്മശ്രീ (1975), പത്മഭൂഷൺ (2002), പത്മവിഭൂഷൺ (2017) കൂടാതെ മികച്ച പിന്നണി ഗായകനുള്ള എട്ട് ദേശീയ അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

  ഈ വേളയിൽ പ്രിയപ്പെട്ട ദാസേട്ടന് പ്രണാമമർപ്പിക്കുകയാണ് നടൻ മോഹൻലാൽ (Mohanlal).

  മദ്രാസിലെ ഭരണി സ്റ്റുഡിയോയിൽ 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്കായി ആദ്യ ഗാനം റെക്കോർഡ് ചെയ്തത് മുതലുള്ള നാളുകൾ ഓർത്തെടുക്കുകയാണ് മോഹൻലാൽ. 'ജാതിഭേദം മതദ്വേഷം...' എന്ന ഗാനമായിരുന്നു അത്.

  നസീർ സാറും സത്യൻ മാഷും മധു സാറും നടന്ന ആ കാൽപ്പാടുകൾ പിന്തുടരുകയാണ് താൻ എന്ന് മോഹൻലാൽ.

  സിനിമയിലെത്തും മുൻപേ ദാസേട്ടന്റെ ആരാധകനായിരുന്നു. തന്റെ മുഖം ആദ്യമായി സെല്ലുലോയിഡിൽ പതിഞ്ഞ 'തിരനോട്ടം' എന്ന സിനിമയിൽ ദാസേട്ടൻ പാടിയതിൽ തനിക്കു അഭിമാനിക്കാം എന്ന് മോഹൻലാൽ. ഒ.എൻ.വിയുടെ വരികൾക്ക് എം.ജി രാധാകൃഷ്ണൻ ഈണം പകർന്ന ഗാനം പാടിയാണ് മോഹൻലാൽ ആ ഓർമ്മ പുതുക്കിയത്.
  Published by:user_57
  First published: