ഹരീഷ് പേരടി പ്രധാനകഥാപാത്രമാവുന്ന 'ഐസ് ഒരതി'; ഫസ്റ്റ് ലുക് ഇതാ

Hareesh Peradi movie Ice Orathi | ഹരീഷ് പേരടി, നിര്‍മ്മല്‍ പാലാഴി, ആശാ അരവിന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവും

News18 Malayalam | news18-malayalam
Updated: July 9, 2020, 6:36 AM IST
ഹരീഷ് പേരടി പ്രധാനകഥാപാത്രമാവുന്ന 'ഐസ് ഒരതി'; ഫസ്റ്റ് ലുക് ഇതാ
ഹരീഷ് പേരടി
  • Share this:
ഹരീഷ് പേരടി, നിര്‍മ്മല്‍ പാലാഴി, ആശാ അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഐസ് ഒരതി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു.

ബോധി കൂള്‍ എന്റർടൈൻമെന്റ്, പുനത്തില്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കെ.ആര്‍. ഗിരീഷ്, നൗഫല്‍ പുനത്തില്‍ എന്നിവര്‍ ചേര്‍ന്ന് 'ഐസ് ഒരതി' നിര്‍മ്മിക്കുന്നു. കോ-പ്രൊഡ്യൂസര്‍-ലതീഷ് കൂടത്തിങ്കല്‍.ബിനു പപ്പു, പ്രദീപ് ബാലന്‍, ബാലചന്ദ്രന്‍ ചുളിക്കാട്, ഹനീഫ് ബാബു, മുഹമ്മദ് എരവട്ടൂര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, നീരജ, സുഡാനി ഫെയിം സാവിത്രി ശ്രീധരന്‍, അഞ്ജന അപ്പുക്കുട്ടന്‍, വിജയലക്ഷ്മി നിലമ്പൂര്‍,
മഹിത തുടങ്ങിയ താരങ്ങള്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാഹുല്‍ സി. രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, അഖില്‍ കാവുങ്ങല്‍ എന്നിവരുടെ വരികള്‍ക്ക് ഗിരീഷ് എ. സംഗീതം പകരുന്നു.
Published by: meera
First published: July 9, 2020, 6:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading