തന്റെ പിറന്നാൾ ദിനത്തിൽ ദൃശ്യം രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറക്കി നടൻ മോഹൻലാൽ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങും എന്ന് വാർത്ത വന്നതിനു പിന്നാലെയാണ് ഫസ്റ്റ് ലുക് ടീസറുമായി മോഹൻലാൽ ഫേസ്ബുക്കിൽ എത്തിയത്.
2013 ഡിസംബറില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ചിത്രം മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷൻ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാംഭാഗത്തിന് സാധ്യതയുണ്ടെന്ന സൂചനകള്‍ സംവിധായകൻ നല്‍കിയിരുന്നു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാലും മീനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളം ത്രില്ലർ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് തന്നെയാണ് രണ്ടാംഭാഗവും എഴുതി സംവിധാനം ചെയ്യുന്നത്.
ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും സിനിമ നിര്‍മ്മിക്കുക. നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലറാകും സിനിമയെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.