• HOME
  • »
  • NEWS
  • »
  • film
  • »
  • മോഹൻലാലും മുളകുപാടവും വീണ്ടും

മോഹൻലാലും മുളകുപാടവും വീണ്ടും

  • Share this:
    പുലിമുരുകന് ശേഷം മോഹൻലാലും ടോമിച്ചൻ മുളകുപാടവും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നു. ടോമിച്ചന്റെ ഔദ്യോഗിക ഫേസ്ബുക് പേജു വഴിയാണ് പ്രഖ്യാപനം ഉണ്ടായത്. ചിത്രം അരുൺ ഗോപി സംവിധാനം ചെയ്യും. പ്രണവ് മോഹൻലാലിനെ നായകനാക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധായകനാണ്. ഒടിയന് ശേഷം പ്രഖ്യാപിക്കപ്പെടുന്ന മൂന്നാമത് ലാൽ ചിത്രമാണിത്. നവാഗതരായ ജിബി. ജോജു സംഘത്തിൻറെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, സിദ്ധിഖിന്റെ ബിഗ് ബ്രദർ എന്നിവയാണ് മോഹൻലാൽ നായകനാവുന്ന മറ്റു ചിത്രങ്ങൾ. ഒടിയനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ആണ് മറ്റൊരു റിലീസ് ചിത്രം.

    രാമലീലയിലൂടെ സംവിധാന രംഗത്ത് കടന്നു വന്നയാളാണ് അരുൺ ഗോപി. പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു ചിത്രീകരണം പൂർത്തിയായിരിക്കുന്നു. ശേഷം അടുത്ത വർഷം ആദ്യം തന്നെ ചിത്രം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘം. നിവിൻ പോളി നായകനാവുന്ന ഐ.എം.വിജയൻറെ ജീവിത കഥ പറയുന്നൊരു ചിത്രം കൂടി അരുൺ ഗോപിയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് നിർമ്മാതാവിന്റെ അറിയിപ്പ്.

    First published: