മോഹൻലാൽ-സഞ്ജയ് ദത്ത് ചിത്രത്തിന് പിന്നിലെ ആ 'രഹസ്യം' ഇതാണ്

Revealed: Mohanlal-Sanjay Dutt photograph came after this | ലൂസിഫർ രണ്ടാം ഭാഗമായ L2 എമ്പുരാനിൽ ആണോ, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലാണോ അതോ ലാലിൻറെ അടുത്ത ചിത്രമായ ബിഗ് ബ്രദറിലാണോ?

News18 Malayalam | news18-malayalam
Updated: October 28, 2019, 3:33 PM IST
മോഹൻലാൽ-സഞ്ജയ് ദത്ത് ചിത്രത്തിന് പിന്നിലെ ആ 'രഹസ്യം' ഇതാണ്
മോഹൻലാൽ, സഞ്ജയ് ദത്ത്
  • Share this:
മോഹൻലാലും സഞ്ജയ് ദത്തും ഒരേ ഫ്രയിമിൽ തോളോട് തോൾ ചേർന്ന് നിൽക്കുന്ന ചിത്രം മോഹൻലാലിൻറെ സോഷ്യൽ മീഡിയ പേജുകൾ വഴി പുറത്തെത്തിയിട്ട് അധിക ദിവസം ആവുന്നില്ല. എന്നാൽ ചിത്രത്തിന് പിന്നാലെ ആരാധകരും സിനിമാ ലോകവും പലതും ഊഹിച്ചു കൂട്ടി. ഇരുവരും ഒന്നിക്കുന്നത് ഒരുപക്ഷെ മലയാള സിനിമയിലേക്കുള്ള സഞ്ജയ് ദത്തിന്റെ കടന്നു വരവിന്റെ ഭാഗമെന്ന് വ്യാഖ്യാനം ഉണ്ടായി.

ലൂസിഫർ രണ്ടാം ഭാഗമായ L2 എമ്പുരാനിലാണോ, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലാണോ അതോ ലാലിൻറെ അടുത്ത ചിത്രമായ ബിഗ് ബ്രദറിലാണോ? ഇതൊക്കെയായിരുന്നു ആകാംഷ നിറഞ്ഞ ചോദ്യങ്ങൾ.

പോരെങ്കിൽ പണ്ടൊരിക്കൽ മോഹൻലാൽ സഞ്ജയ്‌ക്ക്‌ പിന്തുണയർപ്പിച്ച അവസരവും പ്രേക്ഷകർ മറന്നില്ല. മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ടു ജയിലിൽ കഴിഞ്ഞ ശേഷം പുറത്തു വന്ന സഞ്ജയ് ദത്തിന് പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാൻ നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് ലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

ഒരു ദേശീയ മാധ്യമത്തിനോടായി ബിഗ് ബ്രദർ സംവിധായകൻ സിദ്ധിഖ് തന്നെ ഊഹാപോഹങ്ങൾക്കുള്ള മറുപടി നൽകുന്നു. ഷൂട്ടിങ്ങിനായി ബിഗ് ബ്രദർ സംഘം മൈസൂരിൽ താമസിച്ച ഹോട്ടലിലാണ് തീർത്തും യാദൃശ്ചികമായി സഞ്ജയ് ദത്തും കൂട്ടരും എത്തുന്നത്. സഞ്ജയ് മലയാള സിനിമ സംഘത്തിന് ഒരു പാർട്ടി ഒരുക്കുകയും ചെയ്തു. തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ലാൽ ഒപ്പം ചേർന്നു. ആലിയ ഭട്ടും മഹേഷ് ഭട്ടും അവിടെ താമസക്കാരായുണ്ടായിരുന്നെന്നും സിദ്ധിഖ് വെളിപ്പെടുത്തുന്നു.

First published: October 28, 2019, 3:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading