നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Alone movie | 18 ദിവസം കൊണ്ട് മോഹൻലാൽ-ഷാജി കൈലാസ് ചിത്രം 'എലോൺ' ചിത്രീകരണം പൂർത്തിയായതങ്ങിനെ

  Alone movie | 18 ദിവസം കൊണ്ട് മോഹൻലാൽ-ഷാജി കൈലാസ് ചിത്രം 'എലോൺ' ചിത്രീകരണം പൂർത്തിയായതങ്ങിനെ

  കേവലം 18 ദിവസങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ സിനിമ പൂർത്തിയാക്കിയത്

  'എലോൺ' പാക്ക്അപ്പ്

  'എലോൺ' പാക്ക്അപ്പ്

  • Share this:
   വളരെ വർഷങ്ങൾക്കു ശേഷം മോഹൻലാൽ (Mohanlal)- ഷാജി കൈലാസ് (Shaji Kailas) കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം 'എലോൺ' (Alone) ചിത്രീകരണം പൂർത്തിയായി. സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി കേവലം 18 ദിവസങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ സിനിമ പൂർത്തിയാക്കിയത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം സംവിധായകൻ ഷാജി കൈലാസ് പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ:

   "ഇന്ന് പതിനെട്ടാം ദിവസം.. എലോൺ പാക്കപ്പായി.. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിക്കുവാൻ എന്നോടൊപ്പം പ്രയത്നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാൽജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി.. എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നൽകുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകർക്ക് ഒത്തിരിയൊത്തിരി നന്ദി..."   12 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം. എഡിറ്റിങ്- ഡോൺ മാക്‌സ്. സംഗീതം- ജേക്‌സ് ബിജോയ്.

   ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു (Narasimham) ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ചതും രാജേഷ് ജയരാമനാണ്.

   അതേസമയം പൃഥ്വിരാജിനെ നായകനാക്കി 'കടുവ' എന്ന ചിത്രം ഷാജി കൈലാസ് ആരംഭിച്ചിരുന്നു. ഏപ്രില്‍ 16ന് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്ന ചിത്രം പത്ത് ദിവസത്തിനു ശേഷം കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമായാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഒരുപക്ഷേ ആദ്യം പൂര്‍ത്തിയാവുക മോഹന്‍ലാല്‍ ചിത്രമായിരിക്കും.

   പൂര്‍ത്തിയായതും നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളതുമായ നിരവധി പ്രോജക്റ്റുകളാണ് മോഹന്‍ലാലിന്റേതായി പുറത്തുവരാനുള്ളത്. പ്രിയദര്‍ശന്റെ മരക്കാര്‍, ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്നിവ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായി റിലീസ് തീയതി കാത്തിരിക്കുന്നവയാണ്. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ദൃശ്യം 2നു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത്മാന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

   Summary: Mohanlal- Shaji Kailas movie 'Alone' wrapped after a well-thought out schedule of 18 days. The actor-director duo is uniting after 12 long years
   Published by:user_57
   First published:
   )}