• HOME
  • »
  • NEWS
  • »
  • film
  • »
  • Barroz | 'ബറോസി'ലെ ക്യാരക്റ്റര്‍ സ്‌കെച്ച് പങ്കുവച്ച് മോഹന്‍ലാല്‍; ചിത്രീകരണം പുനരാരംഭിക്കുന്നു

Barroz | 'ബറോസി'ലെ ക്യാരക്റ്റര്‍ സ്‌കെച്ച് പങ്കുവച്ച് മോഹന്‍ലാല്‍; ചിത്രീകരണം പുനരാരംഭിക്കുന്നു

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു

  • Last Updated :
  • Share this:
    ആദ്യ സംവിധാന സംരംഭമായ 'ബറോസി'ലെ (Barroz) ക്യാരക്റ്റര്‍ സ്‌കെച്ച് പങ്കുവച്ച് മോഹന്‍ലാല്‍ (Mohanlal).തന്റെയും ഒരു പെണ്‍കുട്ടിയുടെയും കഥാപാത്രങ്ങളുടെ സ്‌കെച്ച് ആണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്.

    കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് പുനരാരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണിത്.

    ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു.


    ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി'ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹന്‍ലാല്‍ ചെയ്യും.

    ഗോവയും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷനുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.
    Published by:Jayesh Krishnan
    First published: