• HOME
  • »
  • NEWS
  • »
  • film
  • »
  • മകനെയോർത്ത് അഭിമാനിക്കുന്ന അച്ഛൻ; പൊതുവേദിയിൽ പ്രണവിനെ പറ്റി മോഹൻലാൽ

മകനെയോർത്ത് അഭിമാനിക്കുന്ന അച്ഛൻ; പൊതുവേദിയിൽ പ്രണവിനെ പറ്റി മോഹൻലാൽ

Mohanlal taking pride in son Pranav's achievement | മകനെക്കുറിച്ചുള്ള മോഹൻലാലിൻറെ വീഡിയോ വൈറൽ

മോഹൻലാൽ, പ്രണവ് മോഹൻലാൽ

മോഹൻലാൽ, പ്രണവ് മോഹൻലാൽ

  • Share this:
    പ്രേക്ഷകർക്ക് പ്രിയങ്കരനായ, പ്രശസ്തനായ, അച്ഛന്റെ മകൻ. പ്രണവ് മോഹൻലാലിന് എന്നും മലയാളികൾ നൽകുന്ന സ്നേഹത്തിന് പത്തരമാറ്റ് തങ്കത്തിളക്കം ഉണ്ടാവാൻ കാരണം ഈ സ്നേഹം അല്ല എന്ന് പറയാനൊക്കുമോ? എന്നാൽ താരത്തിളക്കം തെല്ലും ഇല്ലാതെ, താരജാഡകൾ ഇല്ലാതെ ലാളിത്യത്തിന്റെ പര്യായമായി ആ മകൻ പ്രേക്ഷകരുടെ മനം കവരുന്നു.

    മോഹൻലാലും മകൻ പ്രണവ് മോഹൻലാലും അത്രയേറെ പ്രിയപ്പെട്ടതാണ് അവർക്ക്. ഏതൊരു വേദിയിലും ഈ അച്ഛൻ-മകൻ കൂട്ടുകെട്ടിനെ കാണുന്നത് തന്നെ മനംകുളിർപ്പിക്കുന്ന അനുഭൂതിയാവുന്നു.

    ഇനി എന്നാണ് പ്രണവ് അച്ഛനൊപ്പം വെള്ളിത്തിരയിലെത്തുക എന്ന കാഴ്ച കാത്തിരിക്കുകയാണ് ഇവർ. മരയ്ക്കാറിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവാണ്. അതിനിടയിൽ മകനെയോർത്ത് അഭിമാനം കൊള്ളുന്ന അച്ഛൻ എന്ന് അവാർഡ് വേദിയിൽ പറയുന്ന മോഹൻലാലിൻറെ വീഡിയോ വൈറൽ ആയിട്ടുണ്ട്.

    സൈമ അവാർഡ് വേദിയിൽ മിഡിൽ ഈസ്റ്റിലെ ജനകീയ താരത്തിനുള്ള അവാർഡ് മോഹൻലാൽ ഏറ്റുവാങ്ങിയതിനു തൊട്ടു പിന്നാലെയാണ് പ്രണവിനുള്ള അവാർഡ് എത്തിയത്. മികച്ച പുതുമുഖ താരത്തിനുള്ള സൈമ അവാർഡ് പ്രണവിനായിരുന്നു.

    പ്രണവിന് ചടങ്ങിൽ എത്താൻ കഴിയാതെ പോയതിനാൽ മോഹൻലാൽ തന്നെ ആ അവാർഡ് ഏറ്റുവാങ്ങുകയായിരുന്നു. മകന്റെ അവാർഡ് സ്വീകരിച്ച ശേഷം, താൻ അച്ഛൻ എന്ന നിലയിൽ അഭിമാനിക്കുന്ന നിമിഷം എന്ന് മോഹൻലാൽ പറയുകയും ചെയ്തു.



    First published: