• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സഹായഹസ്തവുമായി മോഹൻലാലും; ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം നൽകും


Updated: August 13, 2018, 2:27 PM IST
സഹായഹസ്തവുമായി മോഹൻലാലും; ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം നൽകും

Updated: August 13, 2018, 2:27 PM IST
തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ നടൻ മോഹൻലാലും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ താരം നൽകും. നാളെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് തുക കൈമാറുക. മോഹൻലാൽ പ്രസിഡന്‍റായ താരസംഘടന 10 ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു. മോഹൻലാലിന്‍റെ നിർദേശപ്രകാരം മുകേഷും ജഗദീഷും ചേർന്നാണ് തുക കൈമാറിയത്.

അന്യഭാഷാ താരങ്ങൾ കേരളത്തെ സഹായിക്കാൻ രംഗത്തെത്തിയപ്പോഴും മലയാള താരങ്ങൾ മുന്നോട്ടുവരാത്തത് സമൂഹമാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. കമൽഹാസൻ 25 ലക്ഷവും സൂര്യ-കാർത്തി എന്നിവർ ചേർന്ന് 25 ലക്ഷവും നൽകിയിരുന്നു. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘവും തമിഴ് ടിവി ചാനലായ വിജയ് ടിവി, തെലുങ്ക് താരം വിജയ് എന്നിവരൊക്കെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനം നൽകിയിരുന്നു.
First published: August 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍