• HOME
  • »
  • NEWS
  • »
  • film
  • »
  • ബി.ആർ. ഷെട്ടിയുടെ ഭീമൻ മോഹൻലാൽ തന്നെ

ബി.ആർ. ഷെട്ടിയുടെ ഭീമൻ മോഹൻലാൽ തന്നെ

Mohanlal is Bhima for B.R. Shetty's Mahabharatha | മഹാഭാരതം ചലച്ചിത്രമാക്കുന്നതിൽ ഉറച്ചു നിർമ്മാതാവ് ബി.ആർ. ഷെട്ടി

mohanlal

mohanlal

  • Last Updated :
  • Share this:
    സംവിധായകൻ ശ്രീകുമാർ മേനോനും തിരക്കഥാകൃത്ത് എം. ടി. വാസുദേവൻ നായരും തമ്മിലെ അഭിപ്രായഭിന്നതകളെ തുടർന്ന് മുടങ്ങിപ്പോയ രണ്ടാമൂഴം ചിത്രത്തിൽ നിന്നും പിന്മാറിയെങ്കിലും, മഹാഭാരതം ചലച്ചിത്രമാക്കുന്നതിൽ ഉറച്ചു നിൽക്കുന്നു എന്നായിരുന്നു നിർമ്മാതാവ് ബി.ആർ. ഷെട്ടിയുടെ പ്രഖ്യാപനം. എന്നാൽ രണ്ടാമൂഴത്തിൽ ഭീമനായി നിശ്ചയിച്ച മോഹൻലാൽ ഷെട്ടിയുടെ ചിത്രത്തിൽ ഉണ്ടാവുമോ എന്നത് ഉത്തരം ഇല്ലാത്ത ചോദ്യമായി ശേഷിക്കുകയായിരുന്നു. പക്ഷെ മോഹൻലാൽ തന്നെയാണ് ഭീമൻ എന്ന് ഷെട്ടി പറയുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്ന് വിവാദമായ പാലക്കാട് നെന്മാറയിലെ ആശുപത്രി ഉദ്‌ഘാടന ചടങ്ങിനിടെയാണ് ഷെട്ടി 'മോഹൻലാൽ തന്നെയാണ് ഭീമൻ' എന്ന് പ്രസംഗിച്ചത്.



    1000 കോടി രൂപയുടെ ബ്രഹ്‌മാണ്ഡ ബഡ്ജറ്റിൽ മഹാഭാരതം സിനിമയാക്കാൻ ആയിരുന്നു ആദ്യം ഷെട്ടി പ്ലാൻ ചെയ്തിരുന്നത്. ഇത് എം.ടി. വാസുദേവൻ നായർ രചിച്ച രണ്ടാമൂഴത്തിന്റെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും എന്നായിരുന്നു പ്ലാൻ. നായകനായി നിശ്ചയിച്ചിരുന്നത് മോഹൻലാലിനെ ആയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞും സ്ക്രിപ്റ്റിന്മേൽ ശ്രീകുമാർ മേനോൻ തീരുമാനം ഒന്നും എടുത്തില്ല എന്ന കാരണം കൊണ്ട് എം.ടി. നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നു.

    First published: