വീണ്ടും തൃശ്ശൂർക്കാരനാവാൻ മോഹൻലാൽ

news18india
Updated: November 17, 2018, 5:53 PM IST
വീണ്ടും തൃശ്ശൂർക്കാരനാവാൻ മോഹൻലാൽ
  • Share this:
"എന്താണ്ടാ ഇത്, വേല കാണാൻ നിക്കണ പോലെ." തനി തൃശ്ശൂർക്കാരൻ ജയകൃഷ്ണനെ ശബ്ദത്തിലും ഭാവത്തിലും രൂപത്തിലും അഭിനയിച്ചു ഫലിപ്പിച്ച മോഹൻലാലിൻറെ തൂവാനത്തുമ്പികളിലെ ഡയലോഗാണിത്. മൂന്നു പതിറ്റാണ്ടു കഴിഞ്ഞു വീണ്ടും തൃശ്ശൂർക്കാരനായി എത്തുകയാണ് ലാൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലൂടെ. ഇട്ടിമാണിയുടെ വിശേഷം ലാൽ പങ്കു വയ്ക്കുന്നു.

സ്വാമി ശരണം... ഭക്തി സാന്ദ്രതയിൽ മോഹൻലാൽ

"നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി ഞാൻ വരുന്നു. തൂവാനത്തുമ്പികളി"ലെ ജയകൃഷ്ണന് ശേഷം 'ഇട്ടിമാണി' എന്ന തൃശൂർക്കാരനായി ഞാൻ അഭിനയിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മേയ്ഡ് ഇൻ ചൈന'. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഇട്ടി മാണി' നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു..." ലാൽ ഫേസ്ബുക്കിലൂടെ വാർത്ത പങ്ക് വയ്ക്കുന്നു.

കഴിഞ്ഞ മാസമാണ് മോഹൻലാൽ പുതിയ ചിത്രത്തിന്റെ പ്രക്ഷ്യാപനം നടത്തിയത്. ഒടിയൻ കഴിഞ്ഞതിനു ശേഷം ലാൽ നായകനാവുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇട്ടിമാണി. മറ്റൊരു ചിത്രമായ മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം ഡിസംബർ ഒന്നാം തിയ്യതി ഷൂട്ടിംഗ് ആരംഭിക്കും.

First published: November 17, 2018, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading