നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ശ്രീകുമാരന് പഠിക്കുവാണോ ലാലേട്ടാ'? മോഹൻലാലിന്റെ 'ഭീമൻ' കമന്റിന് ട്രോൾ

    'ശ്രീകുമാരന് പഠിക്കുവാണോ ലാലേട്ടാ'? മോഹൻലാലിന്റെ 'ഭീമൻ' കമന്റിന് ട്രോൾ

    Mohanlal slammed for Randamoozham comment | അടുത്തിടെ നടന്നൊരു പരിപാടിയിൽ രണ്ടാമൂഴത്തിൽ താൻ ഭീമനായി വേഷമിടുമെന്ന് പറഞ്ഞിട്ടില്ലെന്ന മോഹൻലാലിന്റെ പരാമർശമുയർന്നിരുന്നു

    • Share this:
      തിരക്കഥാ വിവാദങ്ങൾക്ക് തിരികൊളുത്തിയ ശ്രീകുമാർ മേനോൻ ചിത്രം രണ്ടാമൂഴം ആരംഭകാലത്ത് വാർത്തകളിൽ നിറഞ്ഞതിന്റെ പ്രധാന കാരണം, മുഖ്യ കഥാപാത്രമായ ഭീമനായി മോഹൻലാൽ വേഷമിടുന്നു എന്നതാണ്. എന്നാൽ ചിത്രം വൈകിപ്പിച്ചതിനാൽ തിരക്കഥ തിരികെ ആവശ്യപ്പെട്ട് രചയിതാവ് എം.ടി. വാസുദേവൻ നായർ കേസ് കൊടുക്കുകയുണ്ടായി. എന്നാൽ അടുത്തിടെ നടന്നൊരു പരിപാടിയിൽ രണ്ടാമൂഴത്തിൽ താൻ ഭീമനായി വേഷമിടുമെന്ന് പറഞ്ഞിട്ടില്ലെന്ന മോഹൻലാലിന്റെ പരാമർശത്തിന് വിമർശനമുയരുകയാണ്. ലാൽ തന്നെ പണ്ടൊരു ചാനൽ പരിപാടിക്കിടെ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വാചാലനായ വീഡിയോ ചേർത്ത ട്രോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.




      അടുത്തിടെ കേസ് ആർബിട്രേറ്റർക്ക് വിടണമെന്ന ശ്രീകുമാർ മേനോന്റെ ആവശ്യം കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. തിരക്കഥ ശ്രീകുമാർ മേനോന് ഉപയോഗിക്കാനാകില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കും. രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ ശ്രീകുമാർ മേനോന് നല്‍കി നാല് വര്‍ഷമായിട്ടും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി. കോടതിയെ സമീപിച്ചത്. മൂന്നു വർഷത്തിനുളളിൽ ചിത്രീകരണം ആരംഭിക്കാമെന്നായിരുന്നു കരാർ. കേസ് നൽകിയ ശേഷം മൂന്ന് തവണ സംവിധായകൻ വന്നു കണ്ടുവെങ്കിലും കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നുവെന്ന് എം.ടി പറഞ്ഞു. ഇനി അനുരഞ്ജന ശ്രമങ്ങളൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വക്കീലാണ് തീരുമാനിക്കുന്നതെന്നും എം.ടി പറഞ്ഞിരുന്നു.

      എന്നാൽ ജനുവരി മാസം, മഹാഭാരതം അടിസ്ഥാനമാക്കി ശ്രീകുമാർ മേനോൻ ഒരു ചിത്രം സംവിധാനം ചെയ്യും എന്ന് പ്രഖ്യാപിച്ചു. ഡോ. എസ്.കെ.നാരായണന്‍ ആണ് നിർമ്മാതാവ്. എന്നാൽ ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും എവിടെ നിന്നെന്നുള്ള കാര്യം അവ്യക്തമായി തുടരുന്നു.

      First published:
      )}