നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • സിനിമയിൽ എത്തും മുൻപ് മോഹൻലാൽ ഒരു കായിക ഇനത്തിൽ സംസ്ഥാന ചാമ്പ്യൻ ആയിരുന്നു എന്ന് എത്രപേർക്കറിയാം?

    സിനിമയിൽ എത്തും മുൻപ് മോഹൻലാൽ ഒരു കായിക ഇനത്തിൽ സംസ്ഥാന ചാമ്പ്യൻ ആയിരുന്നു എന്ന് എത്രപേർക്കറിയാം?

    Mohanlal was a champion in sports, too | മോഹൻലാൽ ഒരു കായിക ഇനത്തിൽ പ്രതിഭ തെളിയിച്ചിരുന്നു. അതും സിനിമയിൽ എത്തുന്നതിനും ഏറെനാളുകൾക്കു മുൻപ് തന്നെ

    ലൂസിഫറിൽ മോഹൻലാൽ

    ലൂസിഫറിൽ മോഹൻലാൽ

    • Share this:
      59-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ എന്ന മോഹൻലാൽ സിനിമയിൽ മാത്രമല്ല കായിക ലോകത്തും ചാമ്പ്യനാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ 'ഗുഡ് ഈവെനിംഗ് മിസ്സിസ് പ്രഭ നരേന്ദ്രൻ' എന്ന ഡയലോഗിലൂടെ പ്രേക്ഷക മുന്നിൽ എത്തും മുൻപ്, ദേശീയ പുരസ്കാരങ്ങളും, ലെഫ്റ്റനന്റ് കേണൽ പദവി നേടുന്നതിനും വളരെ മുൻപ് മോഹൻലാൽ ഒരു കായിക ഇനത്തിൽ പ്രതിഭ തെളിയിച്ചിരുന്നു. അതും സിനിമയിൽ എത്തുന്നതിനും ഏറെനാളുകൾക്കു മുൻപ് തന്നെ. ഒരു പ്രൊഫെഷണൽ ഗുസ്തി താരമായിരുന്നു മോഹൻലാൽ. കൂടാതെ 1977-78 വർഷത്തെ സംസ്ഥാന ഗുസ്തി ചാംപ്യൻഷിപ് മോഹൻലാൽ നേടിയിരുന്നു. തീർന്നില്ല, കൊറിയയിലെ സിയോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദി വേൾഡ് തായ്‌ക്വോണ്ടോ ആസ്ഥാനം ഓണററി തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് നൽകി മോഹൻലാലിനെ ആദരിച്ചിട്ടുമുണ്ട്.

      പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്താകുമാരിയുടെയും മകനായി മോഹൻ ലാലിന്റെ ജനനം. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ മലയാള സിനിമാലോകത്തിലേക്കെത്തിയ താരം പിന്നീട് മലയാളസിനിമയുടെ താരരാജാവായി വളരുകയായിരുന്നു. 1978ൽ പുറത്തിറങ്ങിയ 'തിരനോട്ടം' എന്ന സിനിമയാണ് പ്രായഭേദമന്യേ ആരാധകർ 'ലാലേട്ടൻ' എന്ന് വിളിക്കുന്ന മലയാളികളുടെ അഭിമാനമായ താരത്തിന്റെ വെള്ളിത്തിരയിലെ ആദ്യ സിനിമ. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ മലയാളസിനിമക്ക് പുതിയൊരു താരത്തെ ലഭിച്ചു. വില്ലൻ വേഷത്തിൽ എത്തിയ മോഹൻലാൽ ആരാധകരുടെ പ്രിയങ്കരനായി മാറുന്നതാണ് പിന്നീട് കണ്ടത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂര്‍വം നടൻമാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.

      1980-1990കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തി. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി കേന്ദ്ര സർക്കാറും ആദരിച്ചു. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്‍റ് കേണൽ പദവിയും നൽകി. മോഹൻലാലിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, കുഞ്ഞാലി മരയ്ക്കാര്‍, ബിഗ് ബ്രദര്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

      First published:
      )}