പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കൽ തരംഗമായിക്കൊണ്ടിരിക്കവെയാണ് കടുത്ത കോംപെറ്റിഷൻ നൽകി മോഹൻലാൽ ഇത്തിക്കര പക്കിയായി ഒരു കണ്ണിറുക്കലിലൂടെ കായംകുളം കൊച്ചുണ്ണിയിൽ എത്തിയത്. ഇപ്പോഴിതാ ഒരു കണ്ണിറുക്കലിലൂടെ മോഹൻലാൽ വീണ്ടുമെത്തുന്നു. പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ കണ്ണിറുക്കൽ ഒരു ട്വീറ്റിലൂടെ ലാൽ പ്രേക്ഷകർക്കായി പങ്കു വയ്ക്കുകയാണ്.
ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പേ ഓവര്‍സീസ് വിതരണാവകാശം വിറ്റുപോയ ചിത്രമാണ് ഇട്ടിമാണി. ഓണം റിലീസായി തിയറ്ററുകളിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശമാണ് ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പേ വിറ്റുപോയത്. നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വിദേശത്ത് വിതരണത്തിനെത്തിക്കുക പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫറിന്റെ വിതരണക്കാരായ ട്രൈ കളര്‍ എന്റര്ടൈന്മെന്റ്സ് തന്നെയാണ്. കോമഡി എന്റര്‍ടൈന്‍മെന്റായണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്.
യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്ടൈന്മെന്റ്സ് ഇട്ടിമാണി റീലീസ് ചെയ്യുക. ചാര്‍ളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മാര്ട്ടിന് പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബി ജോജു ടീം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരാണ് ആരംഭിക്കുന്നത്. പിന്നീട് തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്മജന്, ഹരിഷ് കണാരന്, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.