• HOME
  • »
  • NEWS
  • »
  • film
  • »
  • നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങളുമായി മോഹൻലാലും

നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങളുമായി മോഹൻലാലും

Mohanlal wishes Narendra Modi in a tweet | ആശംസ ട്വിറ്ററിൽ

മോദിക്കൊപ്പം മോഹൻലാൽ(ഫയൽ ചിത്രം)

മോദിക്കൊപ്പം മോഹൻലാൽ(ഫയൽ ചിത്രം)

  • Share this:
    ലോക നേതാക്കൾക്കും തലൈവർ രജനികാന്തിനും ശേഷം വൻ വിജയക്കുതിപ്പ് നടത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു നടൻ മോഹൻലാൽ. ലാലിൻറെ ട്വീറ്റിലാണ് ആശംസകൾ. "ബഹുമാനപ്പെട്ട നരേന്ദ്രമോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ" മോഹൻലാൽ കുറിക്കുന്നു. രജനികാന്തും, രാഷ്ട്ര തലവന്മാരും സമൂഹ മാധ്യമങ്ങളിലൂടെ മോദിയെ അഭിനന്ദിച്ചിരുന്നു.



    ട്വീറ്റിലൂടെയാണ് തലൈവർ രണ്ടാം വരവിനൊരുങ്ങുന്ന മോദിക്ക് അഭിനന്ദനം രേഖപ്പെടുത്തിയത്. "ബഹുമാനപ്പെട്ട നരേന്ദ്രമോദി ജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ അത് സാധിച്ചെടുത്തു. ഈശ്വരൻ അനുഗ്രഹിക്കട്ടെ," രജനിയുടെ ട്വീറ്റ് ഇങ്ങനെ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി കേവല ഭൂരിപക്ഷത്തിനും മേലെ വോട്ടുകൾ വാരിക്കൂട്ടിയ എൻ.ഡി.എ. ഒരിക്കൽക്കൂടി ഭരണത്തിലെത്തും എന്നത് ഉറപ്പായിക്കഴിഞ്ഞു.

    First published: