'സ്വന്തം ഭർത്താവിനെ ഹണി ട്രാപ്പിൽ കുടുക്കിയ ചതിച്ചീ...'

news18india
Updated: October 26, 2018, 4:31 PM IST
'സ്വന്തം ഭർത്താവിനെ ഹണി ട്രാപ്പിൽ കുടുക്കിയ ചതിച്ചീ...'
  • Share this:
"സ്വന്തം ഭർത്താവിനെ ഹണി ട്രാപ്പിൽ കുടുക്കിയ ചതിച്ചീ നിന്നെയൊക്കെയുണ്ടല്ലോ. എടീ ഫെമിനിസ്റ്റുകളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും എന്റെ ഈ കേസിനു ജാമ്യം കിട്ടും എന്നെ വെറുതെ വിടുകയും ചെയ്യും." മോഹൻലാലിൻറെ കഥാപാത്രം പുതിയ ചിത്രം ഡ്രാമയിൽ നായിക ആശ ശരത്തിനെ നോക്കി പറയുന്നതാണീ ഡയലോഗ്. ഡ്രാമയുടെ രണ്ടാമത്തെ ടീസറിലാണ് മോഹൻലാലിൻറെ തകർപ്പൻ ഡയലോഗ്. ലാലിൻറെ ഫേസ്ബുക് പേജിലാണു ടീസർ പ്രകാശനം.


നിലവിലെ സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ വാക്കുകൾക്കു പിന്നിൽ ഒളിയമ്പുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സിനിമയിലെ ചില പ്രതിസന്ധികൾക്കുള്ള മറുപടിയല്ലേ ഇതെന്ന് ചലച്ചിത്ര ലോകത്തു നിന്നും തന്നെയാണു ചോദ്യങ്ങൾ ഉയരുന്നത്. കിലുക്കത്തിൽ ഇന്നസെന്റിന്റെ കഥാപാത്രം കിട്ടുണ്ണി പറയുന്ന ഡയലോഗുമായി സന്ദർഭത്തിൽ സാമ്യമുണ്ടിവിടെ. ജനലിനു പുറത്തു നിന്നും അകത്തിരിക്കുന്നയാളിനെ നോക്കിയടിക്കുന്ന ആ സംഭാഷണം ഓർമയില്ലേ?

മോഹൻലാൽ- രഞ്ജിത് കൂട്ടുകെട്ടിൽ ഇറങ്ങുന്നതാണ് ചിത്രം. ദേവാസുരം, രാവണപ്രഭു, സ്പിരിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നതാണു ഡ്രാമ. ചിത്രത്തിന്റെ പ്രോമോ സോങ് പാടിയിരിക്കുന്നതും മോഹൻലാലാണ്. ഹരിനാരായണൻ രചിച്ച വരികൾക്കു വിനു തോമസ് ഈണമിട്ടിരിക്കുന്നു. ഡ്രാമ നവംബർ ഒന്നിനു തിയേറ്ററിലെത്തും.
First published: October 26, 2018, 4:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading