മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാറിലെ മോഹൻലാലിന്റെ ഗെറ്റപ്പ് അടുത്തിടെ പുറത്തുവന്നിരുന്നു. പ്രിയദര്‍ശനൊപ്പം സെറ്റിൽ ഇരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പുറത്തു വന്നത്.
എന്നാൽ ചിത്രം പുറത്തു വന്നതോടെ പരിഹാസവും എത്തി. മോഹൻലാലിന്റെ രൂപത്തെ കുറിച്ചായിരുന്നു പരിഹാസം മുഴുവൻ. ഫേസ്ബുക്ക് പേജുകളിൽ ലാലിന്റെ തടിയെയും ശരീരത്തെയും അധിക്ഷേപിക്കുന്ന നിരവധി പരിഹാസ ട്രോളുകളാണ് വന്നിരുന്നത്. എന്നാൽ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ.
also read:'മലർകളെ' പാടാൻ സ്മ്യൂളിൽ കയറി, തിരിച്ചിറങ്ങിയത് 'വെള്ളൈ പൂവേ' പാടി
മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് ആരാധകർ ഇതിന് മറുപടി നൽകിയിരിക്കുന്നത്. മോഹൻലാൽ ഫാൻസ് ക്ലബാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഫിറ്റ്നസിന് ശ്രദ്ധ നൽകുന്ന താരമാണ് മോഹൻലാൽ. ലാലിന്റെ വർക്കൗട്ട് ചിത്രങ്ങൾ ഇതിനു മുമ്പും പുറത്തു വന്നിട്ടുണ്ട്. അതുപോലെ തന്നെ കഥാപാത്രത്തിന് വേണ്ടി എന്ത് രൂപമാറ്റത്തിനും മോഹൻലാൽ തയ്യാറാകാറുണ്ട്. ഒടിയനു വേണ്ടി ശരീരഭാരം കുറച്ചതടക്കം പല രൂപമാറ്റവും ലാൽ വരുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Facebook, Marakkar - Arabikadalinte Simham, Mohanlal, Priyadarshan, Troll