നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇതാണ് കന്നഡയിലെ മിനുങ്ങും മിന്നാമിനുങ്ങേ! ശേഷം വിഡിയോയിൽ

  ഇതാണ് കന്നഡയിലെ മിനുങ്ങും മിന്നാമിനുങ്ങേ! ശേഷം വിഡിയോയിൽ

  മോഹൻലാലിന്റേയും രാജ്‌കുമാറിന്റെയും ഭാവങ്ങൾ തമ്മിലെ അന്തരം ഇന്റർനെറ്റിൽ ചർച്ചാ വിഷയമാവുകയാണ്

  • Share this:
   ഒപ്പം സിനിമയിൽ മോഹൻലാലും ബേബി മീനാക്ഷിയും ചേർന്ന് അവതരിപ്പിച്ച മനോഹരമായ ഗാനം ഓർമ്മയില്ലേ. 'മിനുങ്ങും മിന്നാമിനുങ്ങേ...' എന്ന് തുടങ്ങുന്ന ഗാനം നെഞ്ചിലേറ്റാത്തവരായി ആരുമില്ല. എന്നാൽ ചിത്രത്തിന് കന്നഡ ഭാഷ്യം ഒരുങ്ങിയിരിക്കുകയാണ്. കവച എന്ന് പേരുള്ള ചിത്രത്തിൽ അതേ ഗാനം ഈണം മാറാതെ അവതരിപ്പിച്ചുള്ള വീഡിയോ പുറത്തു വന്നിരിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ഒപ്പം.   മോഹൻലാലിൻറെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ശിവ രാജ്‌കുമാർ ആണ്. എന്നാൽ മോഹൻലാലിന്റേയും രാജ്‌കുമാറിന്റെയും ഭാവങ്ങൾ തമ്മിലെ അന്തരം ഇന്റർനെറ്റിൽ ചർച്ചാ വിഷയമാവുകയാണ്. കാഴ്ച വൈകല്യമുള്ള ആളായിട്ടും, അത് തീരെ പ്രതിഫലിക്കാത്ത വണ്ണമുള്ള പ്രകടനമായിരുന്നു ലാലിന്റേത്. ഇതാണ് രാജ്‌കുമാറിന്റെ അഭിനയവുമായി താരതമ്യം ചെയ്യാനുള്ള കാരണവും. മലയാളത്തിൽ എം.ജി. ശ്രീകുമാറും ശ്രേയ ജയദീപുമാണ് പാടിയിരിക്കുന്നത്. കന്നടയിൽ പുരുഷ ശബ്ദം എസ്.പി. ബാലസുബ്രമണ്യത്തിന്റേതാണ്.

   First published: