നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ചന്ദ്രകാന്ത് വർമ്മയായി മോഹൻലാൽ: കൂടുതൽ ചിത്രങ്ങൾ

    ചന്ദ്രകാന്ത് വർമ്മയായി മോഹൻലാൽ: കൂടുതൽ ചിത്രങ്ങൾ

    news18

    news18

    • Share this:
      മോഹൻലാൽ പ്രധാന മന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രം കാപ്പാനിലെ ലുക്കിന്റെ കൂടുതൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സൂര്യ നായകനാവുന്ന കെ.വി. ആനന്ദ് ചിത്രമാണ് കാപ്പാൻ. ചന്ദ്രകാന്ത് വർമ്മയെന്നാണ് കഥാപാത്രത്തിന് പേര്. ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് ചിത്രത്തിന്റെ പേര് ലാൽ തൻ്റെ ഫേസ്ബുക് പേജ് വഴി പുറത്തു വിട്ടത്.



      കഴിഞ്ഞ വർഷം, ജന്മാഷ്ടമിദിനത്തിൽ നടൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വാർത്തകളും ചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ടതാണോ എന്ന സംശയം ഇതിനു തൊട്ടു പിന്നാലെ ഉയർന്നിരുന്നു. പ്രധാന മന്ത്രിയുമായി സാമ്യമുള്ള രൂപ ഭാവവും ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു. വില്ലൻ എന്ന മലയാള ചിത്രത്തിന് ശേഷം സോൾട് ആൻഡ് പേപ്പർ ലുക്കിൽ ലാൽ എത്തുന്നുവെന്നത് മറ്റൊരു സവിശേഷതയാണ്.

      ജില്ലക്ക് ശേഷം ലാലിൻറെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും ചന്ദ്രകാന്ത് വർമ്മ. ആർമി കമാൻഡോയായി സൂര്യ എത്തുമെന്നാണു വിവരം. കാപ്പാനിൽ മലയാളി താരം ആര്യയും മുഖ്യ കഥാപാത്രങ്ങളിൽ ഒരാളാണ്. നിലവിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഭാഗമാണ് ലാൽ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

      First published:
      )}