ശശി തരൂരിന്റെ 'എക്സാസ്പറേറ്റിംഗ് ഫറാഗോ'യും പൃഥ്വിരാജിന്റെ ഇടക്കിടെയുള്ള ഇംഗ്ലീഷ് പോസ്റ്റുകളും ആഘോഷിക്കുന്ന ട്രോൾ ലോകത്തിന് അടുത്ത ഇരയെ കിട്ടിയിരിക്കുകയാണ്. മറ്റാരുമല്ല സാക്ഷാൽ മോഹൻലാൽ തന്നെ. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പത്മഭൂഷൺ പുരസ്കാരം ഏറ്റു വാങ്ങിയതിന്റെ ഇംഗ്ലീഷ് നന്ദി വാചകമാണ് ട്രോൾ ലോകത്തിന് ചാകര. പൃഥ്വിരാജ് ചിത്രം ലൂസിഫറിൽ അഭിനയിച്ചതിന്റെ 'ലൂസിഫർ എഫ്ഫക്റ്റ്' എന്നാണ് കഠിന പദപ്രയോഗങ്ങൾ നിറഞ്ഞ പോസ്റ്റിനെ ട്രോളന്മാർ വിളിക്കുന്നത്. അവാർഡ് ലഭിച്ചതിൽ ഈശ്വരനും അഭ്യുദയകാംഷികൾക്കും ഉള്ള നന്ദിയും ഒപ്പം ഈ അവസരത്തിൽ തനിക്കുള്ള സന്തോഷവുമാണ് പോസ്റ്റിൽ പറയുന്നത്.
സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാവും. മോഹൻലാലിൻറെ വരവറിയിക്കുന്ന ടീസർ ഇതിനോടകം ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ടു കഴിഞ്ഞു. മുൻ നിര താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഫാസിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മാസം 28ന് ചിത്രം തിയേറ്ററുകളിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Mohanlal Padmabhbushan, Lucifer Mohanlal, Mohanlal, Mohanlal movie, Mohanlal Tamil movie, Social media trolls, Troll