നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ക്രിസ്മസ് ഉമ്മക്കും മകനുമൊപ്പം ആഘോഷിക്കാം

  ക്രിസ്മസ് ഉമ്മക്കും മകനുമൊപ്പം ആഘോഷിക്കാം

  • Share this:
   അമ്മ-മകൻ ബന്ധത്തിന്റെ നൈർമല്യം വിളിച്ചോതിയ എൻ്റെ ഉമ്മാന്റെ പേര് എന്ന ടൊവിനോ തോമസ്-ഉർവശി ചിത്രം അമ്മമാർക്കും മക്കൾക്കുമായി ഒരു ക്രിസ്മസ് സമ്മാനം ഒരുക്കുന്നു. ഇന്ന് വൈകിട്ട് 6.30ന് കൊച്ചി ഇടപ്പള്ളിയിലെ മാളിൽ 10 അമ്മമാരും അവരുടെ മകനോടും/മകളോടുമൊപ്പം എത്തിയാൽ ഇവർക്കൊപ്പം 'എന്റെ ഉമ്മാന്റെ പേര്' എന്ന ചിത്രത്തിലെ ഉമ്മയും മകനും ഒത്തുചേരുന്നു. കോണ്ടെസ്റ്റിലുടെ തെരഞ്ഞടുക്കപ്പെട്ടവർക്കു ഇവർ സമ്മാനം നൽകുന്നു.

   REVIEW- പേരു കളയാത്ത ഉമ്മ

   ബാപ്പയായ ഹൈദര്‍ മരിച്ചതോടെ ഹൈദറിന്റെ രണ്ട് ഭാര്യമാരായ റംലത്തിനെയും ഐഷുമ്മയെയും തേടിയുള്ള ഹമീദിന്റെ (ടൊവിനോ) അന്വേഷണമാണ് എന്റെ ഉമ്മാന്റെ പേര്. മോഹിച്ച പെണ്ണിനെ കിട്ടാനും ബാപ്പ എഴുതിവച്ചിരുന്ന ഒസ്യത്തിലെ ആഗ്രഹം പൂര്‍ത്തിയാക്കാനും അവന് തന്റെ ഉമ്മയെ കണ്ടെത്തിയേ പറ്റൂ. റംലത്ത്, ഐഷുമ്മ എന്നീ രണ്ട് ഉമ്മമാര്‍ കോഴിക്കോടും പൊന്നാനിയിലുമുണ്ടെന്ന് അറിവുണ്ട്. തന്റെ മകനല്ലെന്ന് റംലത്ത് പറഞ്ഞതോടെ പൊന്നാനിയിലെ ഐഷുമ്മയെന്ന വെറളിയുമ്മയെ തേടിയായി ഹമീദിന്റെ യാത്ര.

   നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, സി.ആർ. സലിം എന്നിവർ ചേർന്നാണ്.

   First published:
   )}