നീയറിഞ്ഞോ മേലേമാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്... ബാറും ബിവറേജും തുറക്കുന്ന സന്തോഷത്തിൽ ആരെങ്കിലുമൊക്കെ പഠിക്കാനുമായിരിക്കും. ഈ ഗാനം ആലപിച്ചത് മോഹൻലാലാണ്. ഒരുപിടി നല്ല സിനിമകളിൽ മോഹൻലാൽ പാടി അഭിനയിച്ച രംഗങ്ങളുണ്ട്. കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒപ്പം മാള അരവിന്ദനും പാടിയിരിക്കുന്നു. ചുനക്കര രാമന്കുട്ടിയുടേതാണ് വരികൾ. കഥാപാത്രങ്ങൾ പോലെ തന്നെ മോഹൻലാലിന്റെ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയി മാറിയിട്ടുണ്ട്.
ഏയ് ഓട്ടോയിലെ രവീന്ദ്രൻ-ജോൺസൻ കൂട്ടുകെട്ടിന്റെ AEIOU ഗാനം മോഹൻലാലും സുജാതയും ചേർന്ന് ആലപിച്ചു.
കാടുമീ നാടുമെല്ലാം കാക്കും മാനത്തെ തമ്പുരാനെ... എന്ന ഗാനം മോഹൻലാലും സുജാതയും ചേർന്നാണ് പാടിയത്. 'ചിത്രം' സിനിമയിലേതാണ് ഗാനം.
മോഹൻലാലും കെ.എസ്. ചിത്രയും പാടിയതാണ് സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം.
സിനിമയിലെ ആദ്യത്തെ ഇന്നിംഗിസിന് മഞ്ജു വാര്യർ ബൈ പറഞ്ഞ കണ്ണെഴുതി പൊട്ടുംതൊട്ട് ചിത്രത്തിലെ കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ... ഗാനത്തിലെ പുരുഷ ശബ്ദം മോഹന്ലാലിന്റേതാണ്. മോഹൻലാൽ അഭിനയിക്കാതെ ഗാനം മാത്രം ആലപിച്ച ചിത്രമാണിത്. ഒപ്പം പാടിയത് കെ.എസ്. ചിത്ര.
ഉസ്താദ് എന്ന സിനിമയിലെ 'തീർച്ചയില്ലാ... എന്ന തഗ് ഗാനരംഗത്തിന് മുന്നിലും പിന്നിലും മോഹൻലാലാണ്.
റൺ ബേബി റൺ സിനിമയിലെ ആറ്റുമണൽ പായയിൽ... എന്ന് തുടങ്ങുന്ന ഗാനത്തിന് രതീഷ് വേഗയുടെ സംഗീതത്തിൽ മോഹൻലാൽ പാടിയിരിക്കുന്നു.
2018ൽ പുറത്തിറങ്ങിയ നീരാളി എന്ന സിനിമയിലെ 'അഴകെ അഴകെ... എന്ന് തുടങ്ങുന്ന ഗാനം മോഹൻലാലും ശ്രേയ ഘോഷാലും ചേർന്ന് ആലപിച്ചിരിക്കുന്നു.
ഏനൊരുവൻ മുടിയഴിച്ചങ്ങാടണ് എന്ന ഒടിയനിലെ ഗാനവും മോഹൻലാൽ പാടിയതാണ്.
ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ 'കണ്ടോ കണ്ടോ' എന്ന ഗാനമാണ് മോഹൻലാൽ ഏറ്റവും ഒടുവിൽ സിനിമക്കായി പാടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: #HBD Mohanlal, Balachandra Menon, Mohanlal, Mohanlal Actor, Mohanlal family, Mohanlal fans