കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയുമായി 'മൂൺവാക്ക്'; ടീസർ പുറത്തിറങ്ങി

Moonwalk movie teaser has arrived | ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, അതിനായി ജീവിച്ച കുറെ പേരുടെ, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് മൂൺവാക്ക്

News18 Malayalam | news18-malayalam
Updated: September 29, 2020, 9:31 AM IST
കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയുമായി 'മൂൺവാക്ക്'; ടീസർ പുറത്തിറങ്ങി
മൂൺവാക് ടീസർ
  • Share this:
ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാൻസ് തരംഗം അടിസ്ഥാനമാക്കി ഒരു സിനിമയെത്തുന്നു. 1980കളുടെ അവസാനത്തിലും, 1990 കളുടെ തുടക്കത്തിലും സജീവമായിരുന്ന ബ്രേക്ക് ഡാൻസ് തരംഗമാണ് സിനിമയുടെ പ്രമേയം. ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറെ പേരുടെ, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് മൂൺവാക്ക്. 134 ൽ പരം പുതുമുഖങ്ങളും 1000 ൽ പരം പരിസര വാസികളും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്.

ഒരുപക്ഷെ 1990കളിലെ തമിഴ് സിനിമയിലെ പ്രഭു ദേവയുടെ നൃത്ത ശൈലി മൈക്കിൾ ജാക്ക്സന്റെയും ബ്രേക്ക് ഡാൻസിനെയും പിന്തുടർന്ന ശൈലിയെന്ന്‌ കാണുന്നവർക്ക് മനസ്സിലാകും. അക്കാലത്തെ ചില മലയാള സിനിമകളിലും വളരെ വിരളമായി ബ്രേക്ക് ഡാൻസ് കടന്നു വന്നിരുന്നു. അന്നത്തെ സ്കൂൾ, കലാലയ ഫെസ്ടിവലുകളിൽ ബ്രേക്ക് ഡാൻസുകാർ നേടിയ കയ്യടി ചെറുതൊന്നുമല്ല. മൈക്കിൾ ജാക്‌സന്റെ ഗാനങ്ങൾ തന്നെയാണ് ബ്രേക്ക് ഡാൻസുകാർക്ക് ചുവടുവയ്ക്കാൻ പ്രിയമേറെയും. അക്കാലമെന്നു പറയുമ്പോഴും മൂൺവാക്കിന് ഈ റിയാലിറ്റി ഷോ യുഗത്തിലും ഒളി മങ്ങിയിട്ടില്ല എന്നും മനസ്സിലാക്കാം. മൂൺവാക്കിന്റെ ടീസറിലും ഒരുപറ്റം ബ്രേക്ക് ഡാൻസുകാരുടെ രീതികൾ കാണാവുന്നതാണ്. (വീഡിയോ ചുവടെ)ഫയർവുഡ് ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് എ.കെ. വിനോദാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനൂജ് വാസ്. എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: അൻസർ ഷാ, പ്രൊഡക്ഷൻ കണ്ട്രോളർ: ജാവേദ് ചെമ്പ്, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: പ്രശാന്ത് പിള്ള, ഗാനങ്ങൾ: സുനിൽ ഗോപാലകൃഷ്ണൻ, വിനായക് ശശികുമാർ.

മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങൾ ചുവടെ. ശബ്ദക്രമീകരണം : രംഗനാഥ്‌ രവി, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, ചമയം: സജി കൊരട്ടി, നൃത്തസംവിധാനം: ശ്രീജിത്ത് പി. ഡാസ്ലർസ്, സ്റ്റണ്ട്: മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉണ്ണി കെ.ആർ,  നിശ്ചലചിത്രങ്ങൾ: മാത്യു മാത്തൻ, ജയപ്രകാശ് അതലൂർ, ബിജിത് ധർമ്മടം.  വി എഫ് എക്‌സ്: ഡിജിറ്റൽ ടർബോ മീഡിയ, സുമേഷ് എസ്.ജെ.,  ഡി ഐ: പോയറ്റിക് പ്രിസം ആൻഡ് പിക്സെൽസ്, ശ്രീക് വാരിയർ.
Published by: user_57
First published: September 29, 2020, 7:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading