• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അമ്മയിൽ അംഗമാകില്ലെന്ന് കൂടുതൽ നടിമാർ


Updated: July 1, 2018, 5:56 PM IST
അമ്മയിൽ അംഗമാകില്ലെന്ന് കൂടുതൽ നടിമാർ

Updated: July 1, 2018, 5:56 PM IST
കൊച്ചി: താരസംഘടന അമ്മയിൽ അംഗമാകാനില്ലെന്ന് വ്യക്തമാക്കി കൂടുതൽ നടിമാർ രംഗത്ത്. അമ്മ ജനാധിപത്യവിരുദ്ധ സംഘടനയെന്നും നടിമാരുടെ കൂട്ടായ്മ. ദീലിപിനെ തിരിച്ചെടുത്ത നടപടി ഒഴിവാക്കണമെന്ന് അമ്മയോട് അവിശ്യപ്പെട്ട് കന്നഡ സിനിമ സംഘടനകൾ കത്ത് നൽകി.

ഒരു ലക്ഷം രൂപ അംഗത്വ ഫീസ് വാങ്ങുന്ന ജനാധിപത്യ വിരുദ്ധ സംഘടയില്‍ അംഗമാകാനില്ലെന്ന് ചൂണ്ടിക്കാട്ടി രഞ്ജിനി, അമല തുടങ്ങി 14 പേരാണ് രംഗത്തെതിയത്. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം നില്‍ക്കാത്ത സ്ത്രീകളെ കെട്ടുക്കാഴ്ചകളായി മാത്രം കാണുന്ന മനുഷ്യവിരുദ്ധ സംഘടനയാണ് അമ്മ. ഇത്തരത്തിലുള്ള സംഘടന ആവശ്യമില്ലെന്നും നടിമാര്‍ പറയുന്നു.

ആഷിഖ് അബുവിനെതിരെ നടപടിയെടുക്കാനായിരുന്നു ഫെഫ്ക്ക അടിയന്തര യോഗം ചേർന്നത്. അച്ചടക്ക നടപടി ചര്‍ച്ച ചെയ്യുക മാത്രമായിരുന്നു യോഗത്തിന്റെ അജണ്ട. ഫേസ്ബുക്ക് പോസ്റ്റിൽ നടപടി എടുക്കുന്നത് സംഘടനയുടെ പ്രതിഛായയ്ക്ക് കോട്ടമാകുമെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തൽ. പകരം സോള്‍ട്ട് ആന്‍റ് പെപ്പര്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫെഫ്കയുടെ വിശദീകരണത്തിന് ആഷിഖ് തൃപ്തികരമായ മറുപടി നല്‍കിയില്ലെന്ന കാരണം പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു നീക്കം.

ബി.ഉണ്ണികൃഷ്ണന്റെ നീക്കത്തെ ഫെഫ്ക്ക പ്രസിഡന്‍റ് രഞ്ജി പണിക്കരും ജനറല്‍ സെക്രട്ടറി ജി എസ് വിജയനും പിന്തുണച്ചു. എന്നാല്‍ നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നതിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ രംഗത്തെത്തി. യോഗത്തില്‍ നിന്ന് കമൽ വിട്ടുനിൽക്കുകയായിരുന്നു. യോഗത്തിനെത്തിയ സിബിമലയിലും സോഹന്‍ലാലും ആഷിഖിനെതിരെ നടപടിയെടുക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ചു. സമ്മര്‍ദ്ദത്തിലായ നേതൃത്വം ഒടുവിൽ നീക്കമുപേക്ഷിക്കുകയായിരുന്നു. അതേസമയം ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധം അറിയിച്ച് കന്നഡ സിനിമ സംഘടനകളായ ഫിലിം ഇൻഡസ്ട്രീസ് ഫോർ റൈറ്റ്സ് ആന്‍റ് ഇക്വാലിറ്റിയും കിഫും ഇടവേള ബാബുവിന് കത്തയച്ചു.
First published: July 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍