അമല പോൾ ബോൾഡ് ലുക്കിലെത്തുന്ന ആടൈ ചിത്രത്തിന്റെ ആദ്യ പ്രദർശനം മുടങ്ങി. ഇന്ന് രാവിലെ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ഫസ്റ്റ്, നൂൺ ഷോകൾ ആണ് മുടങ്ങിയത്. വൈകുന്നേരത്തോടെ കാര്യങ്ങൾ ശരിയാക്കാം എന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണിതെന്ന് സൂചന.
കെ.ഡി.എം. ലഭിക്കാത്തതിനെ തുടർന്നാണിതെന്ന് റിപ്പോർട്ട്. ആരാധകർ നിരാശയിലാണ്. ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് അല്ലെങ്കിൽ പകരം മറ്റൊരു ഷോ നൽകി ഒത്തുതീർപ്പാക്കാനാണ് നീക്കം.
അമല പോൾ നഗ്നയായെത്തി പ്രേക്ഷക ലക്ഷങ്ങളെ ഞെട്ടിച്ച ടീസറാണ് ചിത്രത്തെപ്പറ്റി ഉദ്വേഗം നിറച്ചത്. സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് നൽകിയ ചിത്രമാണിത്. ഫസ്റ്റ് ലുക് കൊണ്ട് തന്നെ അമല പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തിൽ മുറിവുകളുമായി അർധനഗ്നയായി സഹായത്തിനായി കരയുന്ന അമലയായിരുന്നു പോസ്റ്ററിൽ. ഇത് ക്ഷണനേരം കൊണ്ട് തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറുകയായിരുന്നു. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിനായി വൻ മേക്കോവറാണ് അമല നടത്തിയത്.
പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആടൈ എന്ന് സൂചനകൾ. മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്. സംവിധാനം രത്നകുമാർ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.