ഇന്ദ്രൻസിനെ (Indrans) നായകനാക്കി നവാഗതനായ എ.ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വാമനൻ' (Vamanan) എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു കെ.ബി., സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു, അരുൺ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായർ, ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രഘു വേണുഗോപാൽ, രാജീവ് വാര്യർ, അശോകൻ കറുമത്തിൽ, സുമ മേനോൻ; ലൈൻ പ്രൊഡ്യൂസർ- രജിത സുശാന്ത്, അരുൺ ശിവ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകരുന്നു. എഡിറ്റർ- സനൽ രാജ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, കല- നിധിൻ എടപ്പാൾ, മേക്കപ്പ്- അഖിൽ ടി. രാജ്, വസ്ത്രാലങ്കാരം- സൂര്യ ശേഖർ, സ്റ്റിൽസ്- അനു പുളിക്കൽ, പരസ്യകല, സൗണ്ട്- കരുൺ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ- ടൈറ്റ്സ് അലക്സാണ്ടർ, പി.ആർ.ഒ. - എ.എസ്. ദിനേശ്.
ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയായ 'വാമനൻ' ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ്.
Also read: ദിലീഷ് പോത്തന്റെ 'പ്രകാശൻ പറക്കട്ടെ' ജൂൺ മാസത്തിൽ; റിലീസ് തിയതി ഉറപ്പിച്ചു
ദിലീഷ് പോത്തൻ (Dileesh Pothan), മാത്യു തോമസ് (Mathew Thomas), അജു വർഗീസ് (Aju Varghese), സൈജു കുറുപ്പ് (Saiju Kurup), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' ജൂൺ 17 മുതൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന് ശ്രീജിത്ത് രവിയുടെ മകന് മാസ്റ്റര്‍ ഋതുണ്‍ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ്, എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
Summary: Motion poster from the movie Vamanan starring Indrans in the lead role released. It promises a thriller revolving around the family of a man looking after a homestay facility in a hill station
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.