• HOME
  • »
  • NEWS
  • »
  • film
  • »
  • Neelarathri | എല്ലാ ഇന്ത്യൻ ഭാഷകളിലും ഒരുക്കുന്ന ചിത്രം 'നീലരാത്രി'യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Neelarathri | എല്ലാ ഇന്ത്യൻ ഭാഷകളിലും ഒരുക്കുന്ന ചിത്രം 'നീലരാത്രി'യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Motion poster from Neelarathri movie | പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമ്മിക്കുന്ന ത്രില്ലർ ചിത്രമാണിത്

നീലരാത്രി

നീലരാത്രി

  • Share this:
    ഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി' (Neelarathri) എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ചലച്ചിത്രരംഗത്തെ പ്രമുഖർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

    പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ്.ബി. പ്രജിത് നിർവഹിക്കുന്നു.

    ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച 'സവാരി' ക്കു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി', WJ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു നിർമിക്കുന്നു.

    സംഗീതം- അരുൺ രാജ്, എഡിറ്റർ- സണ്ണി ജേക്കബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ; ലൈൻ പ്രൊഡ്യൂസർ- നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ, മാനുവൽ ലാൽബിൻ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കല- അനീഷ് ഗോപാൽ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- കുക്കു ജീവൻ, സ്റ്റിൽസ്- രഘു ഇക്കൂട്ട്, ഡിസൈൻ- രമേശ് എം. ചാനൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ- എം.കെ. നമ്പ്യാർ, ഡി.ഐ.-രഞ്ജിത്ത് രതീഷ്, വി.എഫ്.എക്സ്. - പോംപ്പി, സ്പെഷൽ എഫക്ട്സ്-
    ആർ.കെ., മിക്സ്- ദിവേഷ് ആർ. നാഥ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Also read: 'ഓപ്പറേഷൻ ജാവ'ക്ക് ശേഷം തരുൺ മൂർത്തിയുടെ 'സൗദി വെള്ളയ്ക്ക' പ്രദർശനത്തിന് തയാറെടുക്കുന്നു

    ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'സൗദി വെള്ളയ്ക്ക' (Saudi Vellakka) എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം മെയ് 20ന് പ്രദർശനത്തിനെത്തുന്നു. 'ഓപ്പറേഷൻ ജാവ' (Operation Java) എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

    പശ്ചിമ കൊച്ചിയിലെ തികച്ചും സാധാരണക്കാരായ മനുഷ്യരുടെ അതിജീവനത്തിൻ്റെ കഥയാണ് തികഞ്ഞ യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കുന്നത്. പ്രധാനമായും തീരപ്രദേശത്തു താമസിക്കുന്നവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ. സാധാരണക്കാരായ ഇവരുടെ പ്രശ്നങ്ങളാണ് ചിത്രം ചൂണ്ടിക്കാണിക്കുന്നത്.

    സമൂഹത്തിൻ്റെ പ്രശ്നങ്ങളിലേക്ക് പൊലീസിൻ്റെ കടന്നുകയറ്റവും നിയമവാഴ്ച്ചയുടെ നടപടികളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവർക്കിടയിലെ ആയിഷ ഉമ്മയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് കഥാവികസനം. ഇവർക്കൊപ്പം കുഞ്ഞുമോനിലൂടെയും സത്താറിലൂടെയും ബ്രിട്ടോസ്സിലൂടെയുമൊക്കെയാണു ഈ ചിത്രം കടന്നു പോകുന്നത്.

    താരപ്പൊലിമയില്ലാതെ നിരവധി പുതുമുഖങ്ങളും ഏതാനും ജനപ്രിയരായ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ ആയിഷ ഉമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ദേവി വർമ്മയാണ്.

    Summary: Motion poster from the Neelarathri is out
    Published by:user_57
    First published: