• HOME
 • »
 • NEWS
 • »
 • film
 • »
 • Dev Mohan in Pulli | ചെളി പുരണ്ട മുണ്ടും ഷർട്ടുമായി ദേവ് മോഹൻ; 'പുള്ളി' മോഷൻ പോസ്റ്റർ

Dev Mohan in Pulli | ചെളി പുരണ്ട മുണ്ടും ഷർട്ടുമായി ദേവ് മോഹൻ; 'പുള്ളി' മോഷൻ പോസ്റ്റർ

'പുള്ളി' മോഷൻ പോസ്റ്റർ

പുള്ളി

പുള്ളി

 • Last Updated :
 • Share this:
  ദേവ് മോഹനെ (Dev Mohan) നായകനാക്കി കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന 'പുള്ളി' (Pulli) എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടന്മാരായ ഫഹദ് ഫാസിൽ, ആന്റണി വർഗീസ് എന്നിവരുടെ ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു.

  ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

  ഒപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്. നവംബർ ആദ്യം വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി.കെ ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു

  മധു ബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവരാണ് ഗായകർ. ഛായാഗ്രഹണം- ബിനുകുര്യൻ, എഡിറ്റിംഗ്- ദീപു ജോസഫ്, കലാസംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ.തോമസ്, ട്രെയ്‌ലർ- ടീസർ സ്പെഷ്യൽ ട്രാക്‌സ്- മനുഷ്യർ. ആൻജോ ബെർലിൻ, ധനുഷ് ഹരികുമാർ എന്നിവരാണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവ്വഹിക്കുന്നത്. പി.ആർ.ഒ.- എ.എസ്. ദിനേശ്.  Also read: Nivin Pauly in Padavettu | പ്രണയം കണ്ണുകളിലാണോ? നിവിൻ പോളിയുടെ 'പടവെട്ടിലെ' മഴപ്പാട്ട്

  നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ (Padavettu) 'മഴപ്പാട്ട്' പുറത്ത്. പ്രണയം തുളുമ്പുന്ന മഴപ്പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ഗോവിന്ദും ആനി ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  സരിഗമയാണ് ചിത്രത്തിന്റെ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിവിന്റെയും നായികയായ അതിഥിയുടെയും കഥാപാത്രങ്ങളുടെ പ്രണയ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

  കെബ ജെര്‍മിയ ആണ് ഗാനത്തിന്റെ ഗിത്താര്‍. ബാസ് നവീന്‍ കുമാര്‍, മിക്‌സ്ഡ് ആന്‍ഡ് മാസ്റ്റര്‍ഡ് അമിത് ബാല്‍ എന്നിവരാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'പടവെട്ട്'.

  ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  Summary: Motion poster from Dev Mohan movie Pulli was released on Vijayadashami day. The actor plays the role of a prisoner and the just launched poster gives a glimpse of his character
  Published by:user_57
  First published: