• HOME
  • »
  • NEWS
  • »
  • film
  • »
  • Dhyan Sreenivasan | ധ്യാൻ ശ്രീനിവാസന്റെ ബിഗ് ബഡ്ജറ്റ് പിരിയോഡിക്കൽ ത്രില്ലർ 'ജെയ്‌ലർ' മോഷൻ പോസ്റ്റർ

Dhyan Sreenivasan | ധ്യാൻ ശ്രീനിവാസന്റെ ബിഗ് ബഡ്ജറ്റ് പിരിയോഡിക്കൽ ത്രില്ലർ 'ജെയ്‌ലർ' മോഷൻ പോസ്റ്റർ

1957 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് 'ജെയ്‌ലർ' പറയുന്നത്

ജെയ്‌ലർ

ജെയ്‌ലർ

  • Share this:
ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) നായകനായി അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് പിരിയോഡിക്കൽ ത്രില്ലർ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ.കെ. മുഹമ്മദ് നിർമിക്കുന്ന 'ജെയ്‌ലർ'  (Jailer movie) സക്കീർ മഠത്തിൽ സംവിധാനം ചെയ്യുന്നു.

1957 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് 'ജെയ്‌ലർ' പറയുന്നത്. അഞ്ചു കൊടും കുറ്റവാളികളോടൊപ്പം ഒറ്റപ്പെട്ട ബംഗ്ലാവിൽ താമസിച്ച്‌ അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജെയ്‌ലറുടെ വേഷത്തിലാണ് ധ്യാൻ അഭിനയിക്കുന്നത്. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ജെയ്‌ലറിൽ നായികയായി ദിവ്യാ പിള്ള എത്തുന്നു.

മറ്റൊരു സുപ്രധാന വേഷത്തിൽ മനോജ് കെ. ജയനും, ജയിലിൽ നിന്നും പുറത്തുകടന്നു വന്ന കൊടുംകുറ്റവാളികളായി ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ടിജു മാത്യൂ എന്നിവരും ഇവരെ കൂടാതെ ജയപ്രകാശ് (തമിഴ്), വി.കെ. ബൈജു, ശശാങ്കൻ, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങൾ ആയ വസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവരും വേഷമിടുന്നു.

ഛായാഗ്രഹകൻ- മഹാദേവൻ തമ്പി, എഡിറ്റർ- ദീപു ജോസഫ്, മ്യൂസിക്- റിയാസ് പയ്യോളി, ആർട്ട് ഡയറക്ടർ- ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, സൗണ്ട് മിക്സ്- ഫസൽ ബക്കർ, കോസ്റ്റ്യൂംസ്- സ്റ്റെഫി സേവ്യർ, മേക്കപ്പ്- റഷീദ് അഹമ്മദ്, ഗാനരചന- നിധീഷ് നടെരി, രത്ണഭൂഷൻ കളരിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ, പോസ്റ്റർ ഡിസൈൻ- ഓൾഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആംബ്രോസ് വർഗീസ്, കൊറിയോഗ്രാഫി- കുമാർ ശാന്തി, ആക്ഷൻ- പ്രഭു, സ്റ്റിൽസ്- ജാഫർ എം., പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.



Also read: Suresh Gopi | ജെ.എസ്.കെ.; സുരേഷ് ഗോപിയുടെ 255-ാമത് ചിത്രത്തിൽ മകൻ മാധവ് സുരേഷ്

സുരേഷ് ഗോപിയുടെ 255-ാമത് ചിത്രത്തിന് തുടക്കമായി. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവിൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജെ.എസ്.കെ' എന്ന സിനിമയുടെ ചിത്രീകരണം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു. ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് അഭിനയരംഗത്തെത്തുകയാണ്. മൂത്തമകൻ ഗോകുൽ സുരേഷ് നേരത്തെ തന്നെ സിനിമാ രംഗത്തെത്തിയിരുന്നു. കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേ നിർവ്വഹിക്കുന്നു.

Summary: The next project for Dhyan Sreenivasan is a very promising lead role in the period drama 'Jailer.' The year 1957 serves as the setting for the movie. Recently, a motion poster showcasing the impressive cast  from the movie was revealed
Published by:user_57
First published: