യുവ നടൻ കൃഷ്ണ ശങ്കറിനെ (Krishna Sankar) നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാള്‍' (Kochal movie) എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റീലിസായി.
ഷെെന്‍ ടോം ചാക്കോ, ഷറഫുദ്ദീന്, വിജയരാഘവൻ, രഞ്ജി പണിക്കർ, മുരളി ഗോപി, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, ശ്രീകാന്ത് മുരളി, ചെമ്പിൽ അശോകൻ, മേഘനാഥൻ, അസീം ജമാൽ, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാ രഞ്ജിനി, ആര്യ സലിം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മിഥുന് പി. മദനന്, പ്രജിത്ത് കെ. പുരുഷന് എന്നിവര്‍ എഴുതുന്നു. ജോമോന് തോമസ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികള്‍ക്ക് ഇസ്ക്ര സംഗീതം പകരുന്നു.
എഡിറ്റര്‍- ബിജീഷ് ബാലകൃഷ്ണന്, എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍- ലളിത കുമാരി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി.കെ., കല- ത്യാഗു തവനൂര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- നിസ്സര് റഹ്മത്ത്, സ്റ്റില്‍സ്-ഡോനി സിറിള്‍ പ്രാക്കുഴി, പരസ്യകല- ആനന്ദ് രാജേന്ദ്രൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ചന്ദ്രന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിമല്‍ വിജയ്, റിനോയി ചന്ദ്രൻ. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
Amitabh Bachchan | അമിതാഭ് ബച്ചന്റെ ചിത്രങ്ങളും ഡയലോഗുകളും നിറഞ്ഞ വാഹനം; ആരാധകനെ കാണാൻ ബിഗ് ബി എത്തിയപ്പോൾലോകത്ത് തന്നെ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചൻ. നിലവിൽ ജനപ്രിയ ക്വിസ് ഷോയായ കോൻ ബനേഗ ക്രോർപതിക്ക് ആതിഥേയത്വം വഹിക്കുന്ന 79 കാരനായ താരം ആരാധകരോട് നിരന്തരം സംവദിക്കാൻ ശ്രമിക്കാറുണ്ട്. സമൂഹമാധ്യമത്തില്‍ തന്റെ വിശേഷങ്ങള്‍ അമിതാഭ് ബച്ചൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ആരാധകനുമായുള്ള കൂടിക്കാഴ്ച എങ്ങനെയായിരുന്നുവെന്ന് ബച്ചൻ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനോട് പറയുന്നുണ്ട്. വളരെ അത്ഭുതവും രസകരവുമായ ഒരു കൂടികാഴ്ച്ചയായിരുന്നു അതെന്ന് ബച്ചൻ സമ്മതിക്കുന്നു.
അമിതാഭ് ബച്ചന്റെ വലിയ ആരാധകനായ വ്യക്തി തന്റെ വാഹനത്തില്‍ താരത്തിന്റെ സിനിമകളിലെ സംഭാഷണങ്ങള്‍ ആണ് പെയിന്റ് ചെയ്തിരിക്കുന്നത്. ആരാധകന്റെ ഷര്‍ട്ടില്‍ എന്റെ ചിത്രങ്ങളുടെ പേരും. വാഹനത്തിന്റെ വാതില്‍ തുറന്നാല്‍ ചിത്രങ്ങളിലെ തന്റെ സംഭാഷണങ്ങള്‍ കേള്‍ക്കാവുന്ന സംവിധാനവുമുണ്ട് എന്ന് അമിതാഭ് ബച്ചൻ ചിത്രത്തിനൊപ്പം നൽകിയ കുറിപ്പിൽ പറയുന്നു. ആരാധകൻ പെയിന്റ് ചെയ്ത ഭംഗിയാക്കിയിരിക്കുന്നത് മഹീന്ദ്ര ഥാർ ആണ്. ഓട്ടോഗ്രാഫ് കിട്ടുന്നതുവരെ വാഹനം ഓടിക്കാൻ പോലും ആരാധകൻ തയ്യാറായില്ലെന്നും ഒടുവില്‍ ഓട്ടോഗ്രാഫ് താൻ ഒപ്പിട്ടു നല്‍കിയെന്നും അതിനുശേഷമാണ് അദ്ദേഹം വാഹനം സ്റ്റാർട്ട് ചെയ്തതെന്നും ബച്ചൻ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.