ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം 'പന്ത്രണ്ടിന്റെ' മോഷൻ പോസ്റ്റർ പുറത്തിറക്കി. വിനായകനും, ദേവ് മോഹനും, ഷൈൻ ടോം ചാക്കോയും, ലാലും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സിനിമയാണിത്. സ്കൈപാസ്സ് എന്റർടൈൻമെന്റ്, നിർമ്മാതാവ് വിക്ടർ എബ്രഹാം ഹോളിവുഡ് ചിത്രത്തിന് ശേഷം മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചലച്ചിത്രമാണ് 'പന്ത്രണ്ട്'.
ഒട്ടേറെ പുതുമുഖങ്ങളടക്കം വലിയ താരനിരയുള്ള ഈ ചിത്രത്തിന്റെ സംഗീതം അൽഫോൻസ് ജോസഫ്, ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കർ നിർവഹിക്കുന്നു. കല സംവിധാനം: ജോസഫ് നെല്ലിക്കൽ, എഡിറ്റിങ്: നബു ഉസ്മാൻ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, ആക്ഷൻ: ഫീനിക്സ് പ്രഭു, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈനർ: ടോണി ബാബു, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, പ്രൊമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ.
Also read: 'പത്തൊൻപതാം നൂറ്റാണ്ട്' സിനിമയ്ക്കായുള്ള സിജു വിത്സന്റെ കഠിനപ്രയത്നത്തെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ'പത്തൊൻപതാം നൂറ്റാണ്ട്' സിനിമയിലെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വേഷം ചെയ്യാൻ കഠിനപ്രയത്നം ചെയ്തിരുന്നു നടൻ സിജു വിത്സൺ. 2020 ഓഗസ്റ്റ് മുതൽ 2021 ജനുവരി വരെ ഒട്ടേറെ പരിശീലനം നടത്തിയാണ് സിജു കഥാപാത്രത്തിനായി തയാറെടുത്തത്. ജിം വർക്ക്ഔട്ടിന് പുറമെ കളരിപ്പയറ്റ്, കുതിര സവാരി എന്നിവയും പരിശീലിച്ചു.
സിജുവിന്റെ പ്രയത്നത്തെ സംവിധായകൻ വിനയൻ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് ഇപ്പോൾ.
'പത്തൊൻപതാം നൂറ്റാണ്ട്' എന്ന സിനിമയിലെ നായക കഥാപാത്രത്തിനു വേണ്ടി യുവ നടൻ സിജു വിൽസൺ ഒരുവർഷത്തോളമെടുത്ത് നടത്തിയ മേക്കോവറും, കളരി പരിശീലനവും ഒക്കെ കലയോടും സിനിമയോടും ഉള്ള സിജുവിൻെറ ഡെഡിക്കേഷൻ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ്. ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടൻമാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തിൽ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയട്ടെ... ഈ അർപ്പണ മനോഭാവം കാത്തു സുക്ഷിച്ചാൽ ആർക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും..ആശംസകൾ,' വിനയൻ കുറിച്ചു.
അന്യഭാഷാ നടി കയാദു ലോഹർ ആണ് നായിക. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന സിനിമയാണിത്.
എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ചേർത്തല ജയൻ, ക്യഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജ്‌വ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് 'പത്തൊൻപതാം നൂറ്റാണ്ട്'.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.