സെക്രട്ടേറിയറ്റും, വെട്ടിമുറിച്ച കോട്ടയും, പത്മനാഭസ്വാമി ക്ഷേത്രവും ഒക്കെ ചേർന്ന തിരുവനന്തപുരം. ഇതാണ് ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പട്ടാഭിരാമനിലെ മോഷൻ പോസ്റ്റർ കാട്ടി തരുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് മോഷൻ പോസ്റ്റർ പുറത്തു വന്നത്. തിരുവനന്തപുരത്തിന്റെ തനിമ വിളിച്ചോതുന്ന രീതിയിലാണ് പോസ്റ്റർ ചെയ്തിരിക്കുന്നതും. ചിത്രീകരണവും തിരുവനന്തപുരത്താണ്. അയ്യർ ദി ഗ്രേറ്റ് എന്ന സബ് ഹെഡിങ്ങോട് കൂടിയാണ് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ വന്നത്.
അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് പട്ടാഭിരാമൻ നിർമ്മിക്കുന്നത്. പുത്തൻ പണം, കനൽ, പുതിയ നിയമം, സോളോ തുടങ്ങി നിരവധി ബിഗ്‌ബഡ്ജറ് സിനിമകൾ നിർമ്മിച്ച ബാനറാണ് അബാം മൂവീസ്.
മാധുരി ബ്രഗാൻസ, പാർവതി നമ്പ്യാർ, ലെന എന്നിവർ ശക്തമായ സ്ത്രീ കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, രമേശ് പിഷാരടി, സായികുമാർ, നന്ദു, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, ഇടവേള ബാബു, കുഞ്ചൻ, ബിജു പപ്പൻ, ബാലാജി, പയ്യന്നൂർ മുരളി, മുഹമ്മദ് ഫൈസൽ, വനിതാ കൃഷ്ണചന്ദ്രൻ, ചിത്ര ഷേണായ്, അഞ്ജലി, തെസ്നിഖാൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. രചന: ദിനേശ് പള്ളത്ത്, ക്യാമറ:രവിചന്ദ്രൻ, സംഗീതം: എം. ജയചന്ദ്രൻ, ഗാനരചന: കൈതപ്രം, മുരുഗൻ കാട്ടാക്കട, പശ്ചാത്തല സംഗീതം: സാനന്ദ് ജോർജ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.