ദുൽഖർ സൽമാന്റെ (Dulquer Salmaan) ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിടപറഞ്ഞകന്ന നടൻ എൻ.എഫ്. വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ.എഫ്. വർഗീസ് പിക്ചേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന പ്യാലിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് പോസ്റ്റർ പ്രേക്ഷകർക്കായി പങ്ക് വെച്ചത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്.
2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ബാലതാരം, കല സംവിധാനം വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണ് 'പ്യാലി'.
ബാർബി മുമ്പ് ഹിന്ദി ചിത്രങ്ങളായ ബാഗി 2, ഭാരത് എന്നിവയിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നൂറുകണക്കിന് കുട്ടികളെ ഓഡിഷൻ ചെയ്ത ശേഷമാണ് ജേക്കബിനെ തിരഞ്ഞെടുത്തത്. കഥാപാത്രങ്ങൾ കശ്മീരി വംശജരായതിനാൽ രണ്ട് കുട്ടികളുടെയും രൂപത്തെക്കുറിച്ച് കൃത്യമായ വ്യക്തതയുണ്ടായിരുന്നു.
ജേക്കബ് ജനിച്ചതും വളർന്നതും ദുബായിലാണ്. കേരളത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും എല്ലാം പുതുമയുള്ളതിനാൽ കുട്ടിയെ രണ്ട് ദിവസം പരിശീലിപ്പിച്ചു. ചേരിയിൽ വളരുന്ന ഒരാളുടെ ശരീരഭാഷ ഉൾപ്പെടെ പരിശീലിപ്പിച്ചു. അഭിനയത്തിൽ മുൻപരിചയമുള്ള ബാർബിയെ മലയാളം ഡയലോഗുകൾ മാത്രം പഠിപ്പിച്ചാൽ മതിയായിരുന്നു.
കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. ചിത്രം ജൂലൈ എട്ടിന് തിയെറ്ററുകളിൽ പ്രദർശനത്തിനെത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിർമ്മാതാവ് - സോഫിയ വര്‍ഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ - ജിജു സണ്ണി, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിങ് - ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ - ഗീവർ തമ്പി, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റ്യൂം - സിജി തോമസ്, കലാ സംവിധാനം - സുനിൽ കുമാരൻ, വരികൾ - പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് - അജേഷ് ആവണി, പി.ആർ.ഒ. - ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, നൃത്ത സംവിധാനം - നന്ദ, ഗ്രാഫിക്സ് - WWE, അസോസിയേറ്റ് ഡയറക്ടർ - അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്‌സ് - ഫസൽ എ. ബക്കർ, കളറിസ്റ്റ് - ശ്രീക് വാരിയർ, ടൈറ്റിൽസ് - വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ - സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ - വിഷ്ണു നാരായണൻ.
Summary: State award movie 'Pyali' is gearing up for a release in July. Prior to the release, a motion poster of the film was released. Presented by Dulquer Salmaan, the movie is themed at sibling bonding
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dulquer salmaan, Pyali movie