രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം RRR മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Motion poster of Rajamouli movie RRR is out | രുധിരം, രൗദ്രം, രണം എന്നാണ് RRR കൊണ്ട് ഉദ്ദേശിക്കുന്നത്

News18 Malayalam | news18-malayalam
Updated: March 25, 2020, 3:32 PM IST
രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം RRR മോഷൻ പോസ്റ്റർ പുറത്തിറങ്ങി
RRR മോഷൻ പോസ്റ്ററിൽ നിന്നും
  • Share this:
2018 അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച ബാഹുബലി സംവിധായകൻ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം RRR മോഷൻ പോസ്റ്റർ പുറത്തിറങ്ങി. രുധിരം, രൗദ്രം, രണം എന്നാണ് RRR കൊണ്ട് ഉദ്ദേശിക്കുന്നത്. രാംചരണാണ് രാജമൗലി ചിത്രത്തിൽ നായകനായി എത്തുന്നത്. സ്വതന്ത്ര്യസമര നേതാവായിരുന്ന അല്ലൂരി സീതരാമ രാജുവായാണ് രാംചരൺ വേഷമിടുക.

300 കോടി രൂപക്ക് ഒരുങ്ങുന്ന ചിത്രം അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരെ മുഖ്യ വേഷങ്ങളിൽ അവതരിപ്പിക്കുന്നു. ഡി.വി.വി. ദാനയ്യ യാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ.കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. ചിത്രം 2021 ജനുവരി 8ന് പുറത്തിറങ്ങും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading