• HOME
 • »
 • NEWS
 • »
 • film
 • »
 • Keedam | വേറിട്ട ലുക്കിൽ രജിഷ വിജയൻ; 'കീടം' പോസ്റ്റർ ശ്രദ്ധ നേടുന്നു

Keedam | വേറിട്ട ലുക്കിൽ രജിഷ വിജയൻ; 'കീടം' പോസ്റ്റർ ശ്രദ്ധ നേടുന്നു

ശ്രീനിവാസന്‍, രജിഷ വിജയൻ, വിജയ് ബാബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവും

രജിഷ വിജയൻ

രജിഷ വിജയൻ

 • Share this:
  'ഖോ ഖോ' (Kho Kho) ടീമുമായി രജിഷ വിജയൻ (Rajisha Vijayan) വീണ്ടും ഒന്നിക്കുന്ന 'കീടം' (Keedam movie) സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ശ്രീനിവാസന്‍, രജിഷ വിജയൻ, വിജയ് ബാബു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുല്‍ റിജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

  ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന 'കീടം' ഫേയ്‌റിഫ്രേംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് വാര്യർ ലിജോ ജോസഫ് രാജൻ എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. സഹ നിര്‍മ്മാണം- വിനീത് വേണു, ജോം ജോയ്, ഷിന്റോ കെ.എസ്., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രണവ് പി. പിള്ള.

  ക്യാമറ- രാകേശ് ധരന്‍, പോസ്റ്റ് പ്രാഡക്ഷന്‍ സൂപ്പര്‍വൈസര്‍- അപ്പു എന്‍. ഭട്ടതിരി, എഡിറ്റര്‍- ക്രിസ്റ്റി സെബാസ്റ്റ്യന്‍, മ്യൂസിക്- സിദ്ധാര്‍ഥ പ്രദീപ്, പ്രൊഡക്ഷന്‍ ഡിസൈന്‍- പ്രതാപ് രവീന്ദ്രന്‍, സൗണ്ട് മിക്‌സ്- വിഷ്ണു പി.സി., സൗണ്ട് ഡിസൈന്‍- സന്ദീപ് കുരിശ്ശേരി, ഗാനരചന- വിനായക് ശശികുമാര്‍, കളറിസ്റ്റ്- ലിജോ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജെ.പി. മണക്കാട്, കലസംവിധാനം- സതീശ് നെല്ലായ, കോസ്റ്റ്യൂം- മെര്‍ലിന്‍ ലിസബെത്ത്, മേക്കപ്പ്- രതീശ് പുല്‍പ്പള്ളി, ആക്ഷന്‍- ഡേയ്ന്‍ജര്‍ മണി, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്- ശ്രീകാന്ത് മോഹന്‍, ബെല്‍രാജ് കളരിക്കല, പ്രൊമോ സ്റ്റില്‍സ്- സെറന്‍ ബാബു, ടൈറ്റില്‍ കാലിഗ്രാഫി- സുജിത് പണിക്കം, പബ്ലിസിറ്റി ഡിസൈന്‍- മാ മി ജോ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാജി കൊല്ലം, പി.ആർ.ഒ.- എ.എസ്. ദിനേശ്.

  ക്യാപിറ്റല്‍ സ്റ്റുഡിയോസ് 'കീടം' പ്രദര്‍ശനത്തിനെത്തിക്കും.
  Also read: അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഇവിടെയാണ്; പോസ്റ്റുമായി വിനീത് ശ്രീനിവാസൻ

  പ്രണയിക്കുന്നവർക്കും, പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും നഷ്‌ടപ്രണയമുള്ളവർക്കും ഒരുപോലെ മനസ്സിന്റെ ആഴങ്ങളിൽ സ്പർശിച്ച ചിത്രമാണ് 'ഹൃദയം' (Hridayam). അരുണും, ദർശനയും, നിത്യയും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ മലയാളികളെ കീഴടക്കിയിരിക്കുന്നു. എന്നാൽ ഗവിയും മീശപ്പുലിമലയും തിരക്കിപ്പോയ മലയാളി പ്രേക്ഷകർ ഇവിടെയും ഒരു ഇഷ്‌ട സ്ഥലം കണ്ടെത്തി. അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന ഇടമാണ് പലരുടെയും കണ്ണിലുടക്കിയത്. ആ സ്ഥലത്തെക്കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെ പോസ്റ്റ് ഇട്ടിരിക്കുന്നു.

  ഹൃദയം കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്,' വിനീത് കുറിച്ചു.
  Published by:user_57
  First published: