നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Paappan | മാത്യൂസ് പാപ്പന്‍ ഐപിഎസ് ആയി സുരേഷ് ഗോപി; 'പാപ്പൻ' മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

    Paappan | മാത്യൂസ് പാപ്പന്‍ ഐപിഎസ് ആയി സുരേഷ് ഗോപി; 'പാപ്പൻ' മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

    സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'

    പാപ്പൻ

    പാപ്പൻ

    • Share this:
      സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജോഷി (Joshiy) സംവിധാനം ചെയ്യുന്ന 'പാപ്പന്‍' (Paappan) എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സൈന മൂവീസില്‍ റിലീസായി. ചുണ്ടില്‍ ഒരു സിഗററ്റും കത്തിച്ച്‌വെച്ച് ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിലേക്ക് എത്തുന്ന 'പാപ്പന്‍' മോഷന്‍ പോസ്റ്റര്‍ വീഡിയോയില്‍ കാണാനാകും. മാസ്സ് ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൊട്ടുപുറകിലായി ഗോകുല്‍ സുരേഷ് ഗോപിയെയും കാണാം.

      സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

      ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലർ ചിത്രമാണ് 'പാപ്പന്‍'.



      സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. 'കെയര്‍ ഓഫ് സൈറാ ബാനു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്‍.ജെ. ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

      അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ ശ്യാം ശശിധരനാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ കൂടി നിര്‍മ്മാണ പങ്കാളിയാണ്

      സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. കോ-പ്രൊഡ്യൂസര്‍സ്- സുജിത്ത് ജെ. നായര്‍, ഷാജി സി.കെ.എം., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- സെബാസ്റ്റ്യന്‍ കൊണ്ടൂപ്പറമ്പില്‍ (യുസ്) തോമസ് ജോണ്‍ (യുസ്), സംഗീതം- ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), പ്രൊഡക്ഷന്‍ കണ്‍ട്രോളർ- എസ്. മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിബി ജോസ് ചാലിശ്ശേരി, കലാസംവിധാനം- നിമേഷ് എം. താനൂര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- പ്രവീണ്‍ വര്‍മ്മ, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- നന്ദു ഗോപാല കൃഷ്ണന്‍, ഡിസൈനർ- ഓള്‍ഡ്മങ്ക്‌സ്, ഡിസ്ട്രിബ്യൂഷന്‍- ഡ്രീം ബിഗ് ഫിലിംസ്, മോഷന്‍ പോസ്റ്റർ- മാഗ്‌മൈത്ത്, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്.

      Summary: Motion poster of the movie Paappan starring Suresh Gopi was released. The movie marks the reunion of Joshiy- Suresh Gopi duo after a gap of seven years. Suresh Gopi reprises the role of top cop Mathews Pappan IPS
      Published by:user_57
      First published: