ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തന്റെ വരാനിരിക്കുന്ന ചിത്രം 'സൂര്യ 42വിന്റെ' (Surya 42) മോഷൻ പോസ്റ്റർ നടനും ചലച്ചിത്ര നിർമ്മാതാവുമായ സൂര്യ (Suriya) പുറത്തിറക്കി. സ്‌പെഷ്യൽ ഇഫക്‌ട് നിറഞ്ഞ ഹെവി പ്രൊമോ ചരിത്ര കാലഘട്ടത്തിലെ കാഴ്ചയാണ് സൂചിപ്പിക്കുന്നത്.
ഒരു കഴുകൻ യുദ്ധഭൂമിയിൽ പറന്നുയരുന്നതോടെയാണ് പ്രമോ ആരംഭിക്കുന്നത്. അവിടെ കുതിരസവാരി നടത്തുന്ന യോദ്ധാക്കൾ വാളുകളും മഴുവുമായി പരസ്പരം പോരാടുന്നത് കാണാം. പക്ഷി പിന്നീട് ഒരു യോദ്ധാവിന്റെ അടുത്തേക്ക് പറക്കുന്നു. അയാൾ ഒരു പാറയുടെ മുകളിൽ നിന്നുകൊണ്ട് താഴെ നടക്കുന്ന യുദ്ധം വീക്ഷിക്കുകയും, പക്ഷി അയാളുടെ തോളിൽ ഇരിക്കുകയും ചെയ്യുന്നു. സൂര്യ ഏക പോരാളിയാണ്. “ഞങ്ങൾ സാഹസികത ആരംഭിക്കുമ്പോൾ, നിങ്ങളുടെ ആശംസകൾ ഞങ്ങൾ തേടുന്നു,” മോഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ ട്വീറ്റ് ചെയ്തു.
We seek all your good wishes as we begin our adventure!https://t.co/18rEmsLxom #Suriya42 @directorsiva @ThisIsDSP @DishPatani @iYogiBabu @vetrivisuals@kegvraja @StudioGreen2 @UV_Creations
— Suriya Sivakumar (@Suriya_offl) September 9, 2022
3D ഫോർമാറ്റിൽ ചിത്രീകരിക്കുന്ന ചിത്രം 10 ഭാഷകളിൽ റിലീസ് ചെയ്യും. ഇത് പദ്ധതിയുടെ വ്യാപ്തി കാണിക്കുന്നു. പാൻ-ഇന്ത്യ ട്രെൻഡ് ആയതിനാൽ, #Suriya42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പേരിടാത്ത ഈ ചിത്രത്തിലൂടെ സൂര്യ പാൻ -വേൾഡ് ചിത്രത്തിനായി ഒരുങ്ങുന്നതായി മോഷൻ പോസ്റ്റർ സൂചനകൾ നൽകുന്നു.
ഈ വർഷം ആഗസ്ത് മുതൽ സൂര്യ സിനിമയുടെ ചിത്രീകരണത്തിലാണ്. സൂര്യയുമായുള്ള ശിവയുടെ ആദ്യ സഹകരണമാണ് ഈ സിനിമ. ചിത്രത്തിലെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും നയൻതാര അല്ലെങ്കിൽ ദിശ പാട്ട്നിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്ന് സൂചനയുണ്ട്. സ്റ്റുഡിയോ ഗ്രീൻ ആണ് നിർമ്മാണം.
അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ഗംഭീരമായ ലോഞ്ചും പൂജാ ചടങ്ങുമായാണ് സൂര്യ 42 ഷൂട്ടിംഗ് കുറിച്ചത്. ഷൂട്ടിംഗ് ഗോവയിലും ചെന്നൈയിലുമായി നടക്കും. ആദ്യ ഷെഡ്യൂൾ ചെന്നൈയിൽ നടന്നു. ഇനി രണ്ടാം ഘട്ട ചിത്രീകരണം സെപ്റ്റംബർ 13 ന് ഗോവയിൽ ആരംഭിക്കും. 250 ഓളം ബൗൺസർമാർ പങ്കെടുക്കുന്ന ഗംഭീരമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കാനാണ് സംവിധായകൻ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഒഫീഷ്യൽ പി.ആർ.- വിപിൻ കുമാർ വി.
Summary: Motion poster of actor Suriya's next, Suriya 42, was unveiled on September 9, 2022. 'We seek all your good wishes as we begin our adventure,' Suriya tweeted. The actor joins hand with Siva for a grand movie of global appeal
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Suriya, Suriya, Suriya 42