• HOME
  • »
  • NEWS
  • »
  • film
  • »
  • Momo in Dubai | നിങ്ങളറിഞ്ഞാ, മോമോ ദുബായിൽ പോവാണ്; 'മോമോ ഇന്‍ ദുബായ്‌' മോഷൻ പോസ്റ്റർ

Momo in Dubai | നിങ്ങളറിഞ്ഞാ, മോമോ ദുബായിൽ പോവാണ്; 'മോമോ ഇന്‍ ദുബായ്‌' മോഷൻ പോസ്റ്റർ

'ഹലാൽ ലൗ സ്റ്റോറി' എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' ഒരു ചിൽഡ്രന്‍സ്-ഫാമിലി ചിത്രമാണ്

മോമോ ഇന്‍ ദുബായ്‌

മോമോ ഇന്‍ ദുബായ്‌

  • Share this:
അനു സിത്താര, അനീഷ് ജി. മേനോന്‍, ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്​ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ്‌' (Momo in Dubai) എന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ റിലീസായി. 'ഹലാൽ ലൗ സ്റ്റോറി' എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' ഒരു ചിൽഡ്രന്‍സ്-ഫാമിലി ചിത്രമാണ്.

ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി. അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് 'മോമോ ഇന്‍ ദുബായ്' നിര്‍മ്മിക്കുന്നത്.

സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയാം എന്നിവര്‍ സംഗീതം പകരുന്നു.

ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍- രതീഷ് രാജ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ഗോകുല്‍ ദാസ്, മോഹൻദാസ്, മേക്കപ്പ്- മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസെെനർ- ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്- സിനറ്റ്​ സേവ്യര്‍, പരസ്യകല-പോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍- നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍- ഗിരീഷ് അത്തോളി, പി.ആർ.ഒ.- എ.എസ്. ദിനേശ്.
View this post on Instagram


A post shared by Zakariya (@zakariyaedayur)


Also read: Pushpa 2 | അല്ലു അർജുനിന്റെ 'പുഷ്പ 2' റിലീസ് എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ

അല്ലു അർജുനും (Allu Arjun) രശ്മിക മന്ദാനയും (Rashmika Mandanna) അഭിനയിച്ച 'പുഷ്പ: ദി റൈസ്' (Pushpa: The Rise) റിലീസ് ചെയ്തത് മുതൽ, ആരാധകർ അതിന്റെ തുടർഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'പുഷ്പ: ദി റൂൾ' (Pushpa: The Rule) റിലീസിനായി ആരാധകർ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്ന് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, പുഷ്പ 2 ന്റെ നിർമ്മാതാക്കൾ ചിത്രം 2024 ന്റെ തുടക്കത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

'പിങ്ക് വില്ല' റിപ്പോർട്ട് പ്രകാരം, പുഷ്പ രണ്ടാം ഭാഗം, അതിന്റെ ആദ്യ ഭാഗത്തേക്കാൾ വലുതും മികച്ചതുമാക്കാൻ നിർമ്മാതാക്കൾ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ ഈ വർഷം ഡിസംബറിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

“പുഷ്പ 2 പുഷ്പ: ദി റൈസിനെക്കാൾ വലുതും മികച്ചതുമാണെന്ന് ഉറപ്പാക്കാൻ സുകുമാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ബാങ്കോക്കിലും മറ്റ് സ്ഥലങ്ങളിലും അദ്ദേഹം ധാരാളം ടെസ്റ്റ് ഷൂട്ടുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഔട്ട്പുട്ടിൽ അദ്ദേഹം തൃപ്തനായാൽ, ഡിസംബർ ആദ്യവാരം ആരംഭിക്കാൻ സാധ്യതയുള്ള അവസാന ചിത്രീകരണവുമായി അദ്ദേഹം മുന്നോട്ട് പോകും," വൃത്തങ്ങൾ പറഞ്ഞു.
Published by:user_57
First published: