ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു തോമസ്- നസ്ലൻ ഗഫൂർ കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘നെയ്മർ’ (Neymar movie) എന്ന ചിത്രത്തിന്റെ മോഷൻ ടീസർ റിലീസായി. വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന ‘നെയ്മർ’ നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.
ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഒരു ഫുൾടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ നെയ്മറിൽ നസ്ലൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു.
കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.
സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രഹണം- ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഉദയ് രാമചന്ദ്രൻ, കല- നിമേഷ് എം. താനൂർ, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ- മാത്യൂസ് തോമസ്സ്, പ്രൊഡക്ഷൻ കൺട്രോളർ- പി.കെ. ജിനു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഒന്നിലേറെ ഭാഷകളിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന ‘നെയ്മർ’ മാർച്ച് പത്തിന് തിയേറ്റർ പ്രദർശനത്തിന് ഒരുങ്ങകയാണ്. പി.ആർ.ഒ. – എ.എസ്. ദിനേശ്.
Summary: Neymar is a pan-Indian cinema project of Mathew Thomas and Naslen Gafoor. The movie got its motion poster released. The film marks the reunion of Mathew Thomas- Naslen actors combo after Jo and Jo
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.