• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഭിമന്യു കൊലക്കേസ്; 'പദ്മവ്യൂഹത്തിലെ അഭിമന്യു' ഒരുങ്ങുന്നു

news18
Updated: July 27, 2018, 3:27 PM IST
അഭിമന്യു കൊലക്കേസ്; 'പദ്മവ്യൂഹത്തിലെ അഭിമന്യു' ഒരുങ്ങുന്നു
news18
Updated: July 27, 2018, 3:27 PM IST
കോളിളക്കം സൃഷ്ടിച്ച മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാർഥി നേതാവ് അഭിമന്യുവിനെ വധിച്ച സംഭവത്തെ ആധാരമാക്കി സിനിമ ഒരുങ്ങുന്നു. നവാഗതനായ വിനീഷ് ആരാധ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പദ്മവ്യൂഹത്തിലെ അഭിമന്യൂ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

പദ്മവ്യൂഹം ഭേദിച്ച മഹാഭാരതത്തിലെ കഥാപാത്രം അഭിമന്യുവിനെ പ്രതിനിധീകരിച്ചാണ് ചിത്രത്തിന് ആ പേര് നൽകിയിരിക്കുന്നത്. കൗരവർ തീർത്ത പദ്മവ്യൂഹത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവസാനം അഭിമന്യൂ കൊല്ലപ്പെടുന്നുണ്ട്.

മൗലികവാദ ശക്തികൾക്കെതിരെയുള്ള ശബ്ദമായിരുന്നു അഭിമന്യുവിന്റേത്. മൂന്നാറിലെ വട്ടവടയില്‍ നിന്നാണ് അഭിമന്യൂ മഹാരാജാസിലെത്തിയത്. പുരോഗമന കാഴ്ചപ്പാടുകൾ കൊണ്ടും സജീവ സാന്നിധ്യം കൊണ്ടും വിദ്യാർഥികൾക്കിടയിൽ അഭിമന്യൂ ശ്രദ്ധേയനായിരുന്നു.

പുതുമുഖമായിരിക്കും ചിത്രത്തിൽ അഭിമന്യുവിന്റെ വേഷത്തിലെത്തുന്നത്. വാട്സ്ആപ്പ് വഴിയാണ് ഇത്തരത്തിലൊരാശയം ലഭിച്ചതെന്ന് സംവിധായകൻ പറയുന്നു. പ്രമുഖതാരങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകൻ പറയുന്നു.

സെപ്തംബറിൽ ചിത്രം പൂർത്തിയാകുമെന്നാണ് വിവരം. മൂന്നാർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ് ലൊക്കേഷൻ. ചുവരെഴുത്തിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ജൂലൈ ഒന്നിനാണ് അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
First published: July 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍