• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഹാപ്രളയം സിനിമയാകുന്നു; കൊല്ലവർഷം 1193

news18
Updated: August 28, 2018, 10:37 AM IST
മഹാപ്രളയം സിനിമയാകുന്നു; കൊല്ലവർഷം 1193
news18
Updated: August 28, 2018, 10:37 AM IST
കേരളം കണ്ട ഏറ്റവും വലിയ പ്രളയം സിനിമയാകുന്നു. 'കൊല്ലവർഷം 1193' എന്ന പേരിലാണ് ചിത്രം എത്തുന്നത്. അമൽ നൗഷാദാണ് ചിത്രം ഒരുക്കുന്നത്. 'ചെന്നൈ വാരം' എന്ന പേരിൽ ചെന്നൈ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി സിനിമ ചെയ്യുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു അമലും സംഘവും. എന്നാൽ അതിലും വലിയൊരു പ്രളയം കേരളം നേരിട്ടതോടെ ചെന്നൈ വാരം എന്ന പ്രൊജക്ടിൽ ചില മാറ്റങ്ങൾ വരുത്തിയാണ് 'കൊല്ലവർഷം 1193' ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തിരുവോണത്തിന് പുറത്തിറക്കുകയും ചെയ്തിരുന്നു.

ചിത്രത്തെക്കുറിച്ച് അമൽ നൗഷാദ് പറയുന്നത്

"ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമായിരുന്നു ചെന്നൈ വാരം. പരിചയമുള്ളവരും അല്ലാത്തവരുമായിട്ടെല്ലാരും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു എന്തുകൊണ്ട് തമിഴ് എന്ന്. അതും ആദ്യ ചിത്രം. ഉത്തരം ലളിതമായിരുന്നു. ഞാൻ എഴുതിയ ഓരോ വരികളിലെയും വികാരങ്ങൾ ആ ജനതയ്ക്കെ മനസിലാകൂ. കാരണം അവരായിരുന്നു അത് നേരിൽ അനുഭവിച്ചത്.

1 വർഷം കഴിഞ്ഞു, ഞാൻ കേട്ടറിഞ്ഞതെന്തോ അത് ഞാൻ അടക്കം നമ്മൾ എല്ലാവരും നേരിട്ട് അനുഭവിക്കുന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാനാവാത്ത കാര്യമായിരുന്നു. ഒരുപക്ഷെ ചെന്നൈ നേരിട്ടതിനെക്കാൾ പലയിരട്ടി നാം അനുഭവിച്ചു. പക്ഷെ അപ്പോഴും നമ്മളെല്ലാവരും കൂടെ നിന്നു. ജാതി മറന്ന്, നിറം മറന്ന്, രാഷ്ട്രീയം മറന്ന്. എന്റെ നാടിനു വേണ്ടിയെന്ന് ഞാനും നീയും പറഞ്ഞു. എന്റെ സംവിധാനത്തിലെ ആദ്യ സിനിമയ്ക്ക് തിരക്കഥയെഴുത്തിൽ എവിടെയൊക്കെയോ എന്റെ നാടും ഉൾപ്പെട്ടു. നാം അറിഞ്ഞത് ലോകം അറിയാനും നാം ചേർത്തത് ലോകത്തെ അറിയിക്കാനും തോന്നി. 'ചെന്നൈ വാര'ത്തിൽ ചില തിരുത്തലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കും ശേഷം ഞാൻ 'കൊല്ലവർഷം 1193' ൽ എത്തിയിരിക്കുകയാണ്. എല്ലാവരും അനുഗ്രഹിക്കുക. ചിലപ്പോഴൊക്കെ എന്റെ വരികളിൽ ഞാൻ നമ്മൾ പലരെയും കാണുന്നുണ്ട്.''

ദേവൻ മോഹനനാണ് ഛായാഗ്രഹണം. സംഗീതം സഞ്ജയ് പ്രസന്നൻ, എഡിറ്റിംഗ് ബിൽ ക്ലിഫോർഡ്, കലാസംവിധാനം ജോസഫ് എഡ്വേർഡ് എഡിസൻ.
First published: August 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍