• HOME
 • »
 • NEWS
 • »
 • film
 • »
 • ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ; പുതിയ ചിത്രത്തിന് പേരായി

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ; പുതിയ ചിത്രത്തിന് പേരായി

Movie featuring Guru Somasundaram, Jinu Joseph and GP titled Neeraja | കന്നട സിനിമയിലെ നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്

നീരജ

നീരജ

 • Last Updated :
 • Share this:
  ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ. രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീരജ' (Neeraja movie) എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ വെച്ച് നടന്നു.

  'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, ആഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമ, രമേഷ് റെഡ്ഡി എന്നിവർ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു.

  കന്നട സിനിമയിലെ നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.

  എഡിറ്റര്‍- അയൂബ് ഖാന്‍, സംഗീതം- സച്ചിന്‍ ശങ്കര്‍ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- ബ്യൂസി ബേബി ജോണ്‍, സ്റ്റില്‍സ്- രാകേഷ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി., അസിസ്റ്റന്റ് ഡയറക്ടര്‍- യദോകൃഷ്ണ, ദേയകുമാര്‍, കാവ്യ തമ്പി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.
  Also read: പുഷ്‌പയ്‌ക്ക്‌ ശേഷം വെല്ലുവിളി നിറഞ്ഞ റോളിൽ സാമന്തയെ കാണാൻ കഴിയുമോ? 'യശോദ' പോസ്റ്റർ പുറത്ത്

  സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) കേന്ദ്ര കഥാപാത്രമായെത്തുന്ന 'യശോദ'യുടെ (Yasoda) ടീസർ സെപ്റ്റംബർ 9ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അറിയിച്ചുള്ള പോസ്റ്റർ ഉദ്വേഗം ജനിപ്പിക്കുന്നു. 'പുഷ്പ'യിൽ ഐറ്റം ഡാൻസ് ചെയ്ത ശേഷം മറ്റൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി താരം ഞെട്ടിക്കുമോ എന്ന് കാത്തിരുന്നു കാണണം. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആദ്യ ദൃശ്യങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ വളരെ പ്രധാനപെട്ട ഭാഗങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കാൻ തയാറായി കഴിഞ്ഞതായി സംവിധായകരായ ഹരി-ഹരീഷ് ജോഡി അറിയിച്ചു.

  ടീസർ എത്തുന്നു എന്നറിയിക്കുന്ന പോസ്റ്ററിൽ വളരെ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സാമന്തയുടെ ഒരു ചിത്രമാണുള്ളത്. പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും അഞ്ച് ഭാഷകളിലായി ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
  Published by:user_57
  First published: