നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സ്‌ക്രീനിൽ വീണ്ടും 'പന്തു'രുളുന്നു

  സ്‌ക്രീനിൽ വീണ്ടും 'പന്തു'രുളുന്നു

  സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മലയാളത്തിൽ ഫുട്ബോൾ നെഞ്ചിലേറ്റുന്ന കഥാപാത്രത്തിലൂടെയുള്ള കഥ പറയുന്ന ചിത്രമാകും പന്ത്

  പന്ത്

  പന്ത്

  • Share this:
   ഫുട്ബോൾ ഇഷ്ടപെടുന്ന ഒരു വികൃതി പെൺകുട്ടിയാണ് ആമിന.
   അവളുടെ ഫുട്ബോൾ ഭ്രാന്ത് വീട്ടുകാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു അവളുടെ കൂട്ടുകാരായ ഗ്രാമദേവതയും നാട്ടിലെ ജിന്നും അവളെ പ്രശ്നങ്ങളിൽ സഹായിക്കുന്നു. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള പുരസ്കാരം നേടിയ അബനി ആദി പ്രധാന കഥാപാത്രമായ ഫുട്ബോൾ പ്രേമിയായ പെൺകുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജനുവരി 25 ന് തിയേറ്ററുകളിലെത്തുന്ന പന്ത്. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മലയാളത്തിൽ ഫുട്ബോൾ നെഞ്ചിലേറ്റുന്ന കഥാപാത്രത്തിലൂടെയുള്ള കഥ പറയുന്ന ചിത്രമാകും പന്ത്.   സ്വന്തമായൊരു പന്ത് വാങ്ങണമെന്നാണ് ആമിനയുടെ ആഗ്രഹം. "ഒരു മുഴുനീള സ്പോർട്സ് സിനിമ എന്ന് വിളിക്കുന്നതിനേക്കാളും, ഒട്ടേറെ വൈകാരിക നിമിഷങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാകും പന്ത്. ഗ്രാമ പശ്ചാത്തലത്തിൽ കഥ പുരോഗമിക്കുന്നു. ആറ് മാസത്തോളം ചിത്രത്തിനായി അബനി ഫുട്ബോൾ പരിശീലനം നേടിയിരുന്നു. പക്ഷെ കളിയുടെ നിമിഷങ്ങൾ ഇതിൽ തീരെ കുറവാണ്," സംവിധായകൻ ആദി പറയുന്നു. പ്രണയകഥ എന്ന ചിത്രത്തിന് ശേഷം വരുന്ന ആദിയുടെ രണ്ടാമത് ചിത്രമാണ് പന്ത്. അബനിയുടെ പിതാവ് കൂടിയാണ് ആദി.

   അറബ് വംശജനായ പിതാവിനെ തേടിയുള്ള യാത്രകളിലാണ് അബനി അവതരിപ്പിക്കുന്ന കഥാപാത്രം ആമിനയുടെ പിതാവ് സുൽത്താൻ. കുട്ടുകാരിയുടെ മരണവും, കൂട്ടുകാരൻറെ തിരോധാനവും സുൽത്താന് നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കുന്നു. അയാൾ നാട് വിടുന്നു. പിതാവിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.   പന്ത് വാങ്ങാനുള്ള ശ്രമത്തിനിടയിൽ ആമിന ഒരു കൊലപാതക ശ്രമത്തിനു സാക്ഷിയാകുന്നു. ആമിനയുടെ കൂട്ടുകാരിയായ ഗ്രാമദേവത അവളെ അവിടെ നിന്നും രക്ഷപെടുത്തുന്നു. ഈ പ്രശ്നങ്ങൾക്കിടയിൽ ആമിനയുടെ പിതാവ് നാട്ടിൽ തിരിച്ചെത്തുന്നു.
   അയാളുടെ കൂട്ടുകാരുടെ മരണത്തിനു കാരണക്കാരായവരെ നാട്ടുകാർ തിരിച്ചറിയുന്നു. ഒരു നാടിൻറെ സംസ്ക്കാരത്തിലൂടെയും മിത്തുകളിലൂടെയും തെളിമയോടെ സിനിമ സഞ്ചരിക്കുന്നു.

   അപ്പോജി ഫിലീംസിന്റെ ബാനറിൽ, ഷാജി ചങ്ങരംകുളം നിർമ്മിച്ച് ആദി രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ഗാനരചന: മനേഷ് എം.പി. ഷംസുദ്ദീൻ കുട്ടോത്ത്. സംഗീതം: ഇഷാൻ ദേവ്. അജു വർഗ്ഗീസ്, വിനീത്, നെടുമുടി വേണു, ഇന്ദ്രൻസ്,സുധീർ കരമന, ഇർഷാദ്, സുധീഷ്, ശ്രീകുമാർ , ജയകൃഷ്ണൻ എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു.

   First published:
   )}