• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആഹാ! കേരളത്തിന്റെ സ്വന്തം വടംവലിയെക്കുറിച്ചുള്ള ചിത്രം എത്തി

Movie themed at tug of war competition starring Indrajith Sukumaran launched | ഇന്ദ്രജിത് സുകുമാരൻ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു

news18india
Updated: June 15, 2019, 5:10 PM IST
ആഹാ! കേരളത്തിന്റെ സ്വന്തം വടംവലിയെക്കുറിച്ചുള്ള ചിത്രം എത്തി
ഇന്ദ്രജിത്
  • Share this:
കേരളത്തിലെ ഏറ്റവും ജനകീയ കായിക ഇനമായ ‘വടംവലി’ 2008 സീസണിൽ 73 മത്സരങ്ങളിൽ 72 ലും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ 'ആഹാ നീലൂർ' എന്ന എക്കാലത്തെയും മികച്ച ടീമിന്റെ നാമദേയം സ്വീകരിച്ചുകൊണ്ട് 'ആഹാ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക് മോഹൻലാൽ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു. ഒരുപറ്റം ചാംപ്യൻഷിപ് ട്രോഫികൾ നിരന്നിരിക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിൽ കാണുന്നത്.



ആദ്യമായാണ് ഇപ്പോഴും സജീവമായ എന്നാൽ സ്ഥിരം സ്പോർട്സ് രൂപങ്ങൾക്കൊപ്പം അണിചേർക്കാത്ത വടംവലിയെപ്പറ്റി ഒരു സിനിമ ഇറങ്ങുന്നത്. സാ സാ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ചു എഡിറ്റർ കൂടെ ആയ ബിബിൻ പോൾ സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന നിപ പ്രമേയമാക്കിയ ചിത്രം വൈറസ് ആണ് ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രം.

First published: June 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...