കോവിഡ് പശ്ചാത്തലത്തിൽ കഥപറയുന്ന സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നു
Movies based on Covid 19 and lockdown coming up in Malayalam | മലയാളത്തിൽ രണ്ടു സിനിമകൾ പ്രഖ്യാപിച്ചു

കോവിഡ് പശ്ചാത്തലത്തിൽ മലയാള സിനിമകൾ ഒരുങ്ങുന്നു
- News18 Malayalam
- Last Updated: May 30, 2020, 5:11 PM IST
കോവിഡ് മഹാമാരിയും അതിനു ശേഷമുണ്ടായ ലോക്ക്ഡൗണും പ്രമേയമാക്കി മലയാളത്തിൽ സിനിമകൾ ഒരുങ്ങുന്നു. ഇത് ചരിത്രം, റൂട്ട് മാപ് എന്നീ ചിത്രങ്ങളാണ് കോവിഡ് പശ്ചാത്തലത്തിൽ ഒരുങ്ങുന്നത്.
ഓസ്ട്രിയ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ സൽമാൻ ഫാർസിയുടെ മലയാളം മൂവി ക്ലബ് ഫേസ്ബുക്ക് കൂട്ടായ്മയും ,അരുൺ രാജ് എസ്.എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'ഇത് ചരിത്രം'എന്ന മലയാളം -തമിഴ് ചിത്രം അരുൺ രാജ് പൂത്തണൽ രചനയും സംവിധാനവും നിർവ്വഹിക്കുന്നു. Also read: ഇതൊരു തുടക്കം മാത്രം; ജാക്കറ്റിൽ ബോൾഡ് ലുക്ക് തീർത്ത് നടി അനുശ്രീ
മറ്റ് പ്രമുഖ താരങ്ങൾക്കൊപ്പം ഭൂരിഭാഗവും മലയാളം മൂവി ക്ലബ്ബിലെ താരങ്ങളും വേഷമിടുന്ന ഈ ചിത്രത്തിൽ 'താരങ്ങൾ ,ശക്തൻ മാർക്കറ്റ്' ഫെയിം ഋഷി കുമാറും, കുന്തം ഫെയിം ഏയ്ഞ്ചൽ മോഹനും, സോണൽ ഒറ്റപ്പിലാക്കിലും നായകന്മാരാകുന്നു. പുതുമുഖമായ ഇഷാ സിങ് നായികയാവുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ അജിത് എസ്. പിള്ളയും, ബാബു നാരായണനുമാണ്.
സംഗീതം നിസാം ബഷീറും ഷിനു കുമാറും നിർവഹിക്കുന്നു. ഛായാഗ്രഹണം അരുൺ ചെന്നൈയും ,കൊറിയോഗ്രാഫി മൻസൂർ മായനാടും, സംഘട്ടനം എൻ.എസ്. കാർത്തിയുമാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഓസം മൂവി എന്റെർറ്റൈന്മെന്റ്സ്.
ചിത്രീകരണം ലോക്ക്ഡൗൺ കഴിഞ്ഞു സർക്കാർ അനുമതി ലഭിച്ചു കഴിഞ്ഞാലുടൻ കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ആരംഭിക്കും. നടൻ ഇന്ദ്രൻസ് 'ഇത് ചരിത്രം' ടൈറ്റിൽ അനൗൺസ് ചെയ്തു ആശംസകൾ നേർന്നു.
Also read: ദേ മുടി വന്നല്ലോ എന്ന് ആരാധകൻ; മുടി വളരാനുള്ള ടിപ്പ് പങ്കിട്ട് കുഞ്ചാക്കോ ബോബൻ
ജനത കർഫ്യുവും ലോക്ക്ഡൗണും കോറോണയും മറ്റും പശ്ചാത്തലമാക്കി ഒരുങ്ങുന്ന മറ്റൊരു സിനിമയാണ് റൂട്ട് മാപ്. സൂരജ് സുകുമാർ നായരാണ് സംവിധാനം. ബി നിലവറയും ഷാര്ജാപ്പള്ളിയും എന്ന ചിത്രവും സൂരജ് പ്രഖ്യാപിച്ചിട്ടുണ്ട്. ശബരീനാഥാണ് നിർമ്മാണം. മണിക്കുട്ടൻ, ആനന്ദ് മന്മഥൻ തുടങ്ങി ഒരു നീണ്ട താരനിര ചിത്രത്തിന് പിന്നിലുണ്ട്. ഛായാഗ്രഹണം അരുൺ ശശി, സംഗീതം പ്രശാന്ത് മോഹനൻ, വരികൾ ഡെന്നിസ് ജോസഫ്, രജനീഷ് ചന്ദ്രൻ. വർക്കി എന്ന ചിത്രത്തിൽ സൂരജ് വേഷമിട്ടിട്ടുണ്ട്.
ഓസ്ട്രിയ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ സൽമാൻ ഫാർസിയുടെ മലയാളം മൂവി ക്ലബ് ഫേസ്ബുക്ക് കൂട്ടായ്മയും ,അരുൺ രാജ് എസ്.എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'ഇത് ചരിത്രം'എന്ന മലയാളം -തമിഴ് ചിത്രം അരുൺ രാജ് പൂത്തണൽ രചനയും സംവിധാനവും നിർവ്വഹിക്കുന്നു.