ഇനി കളി മാറും; വേറിട്ട പ്രൊമോഷൻ രീതികളുമായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ
ഇനി കളി മാറും; വേറിട്ട പ്രൊമോഷൻ രീതികളുമായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ
Movies try different ways of promotion prior to release | വലിയ കളിയുമായി പ്രേക്ഷകരുടെ ഇടയിലേക്ക് കയറി ചെല്ലുകയാണ് ഇനി റിലീസ് കാത്തിരിക്കുന്ന ചില ചിത്രങ്ങൾ
മൈക് അനൗൺസ്മെന്റ്, പോസ്റ്റർ, നെയിംസ്ലിപ്, തൊപ്പി, ടി-ഷർട്ട്... ഇങ്ങനെ പോകുന്നു പയറ്റി തെളിഞ്ഞ സിനിമാ പ്രൊമോഷൻ രീതികൾ. ട്രെൻഡ് പിടിച്ച് ഏറ്റവും ഒടുവിലായി സെൽഫി, ട്രോളുകൾ വരെ എത്തി നിൽക്കുന്നു. എന്നാൽ വലിയ കളിയുമായി പ്രേക്ഷകരുടെ ഇടയിലേക്ക് കയറി ചെല്ലുകയാണ് ഇനി റിലീസ് കാത്തിരിക്കുന്ന ചില ചിത്രങ്ങൾ.
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മാമാങ്കം ഗെയിം പുറത്തിറങ്ങി. മമ്മൂട്ടിയാണ് മാമാങ്കം ഗെയിം ലോഞ്ച് ചെയ്തത്. സംവിധായകന് എം. പദ്മകുമാര്‍, ബി. ഉണ്ണികൃഷ്ണന്, റാം, നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യമെന്ന് ലോഞ്ചിംഗ് നിര്‍വ്വഹിച്ച് മമ്മൂട്ടി പറഞ്ഞു.
വിജയ് ചിത്രം 'ബിഗിൽ' ആണ് മറ്റൊരു സിനിമ. ഒക്ടോബർ മാസം 19, 20 തീയതികളിൽ ചെന്നൈയിലെ വേളാച്ചേരിയിൽ ചിത്രത്തിന്റെ അണിയറക്കാർ ഒരു ഫുട്ബാൾ മാച്ച് സംഘടിപ്പിക്കുകയാണ്. സ്പോർട്സ് ആക്ഷൻ ചിത്രമായ ബിഗിൽ ഒരു വിജയ്-നയൻതാര സിനിമയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.