• HOME
 • »
 • NEWS
 • »
 • film
 • »
 • Film review: ചിരിക്കൂട്ടമായി റൗഡി ബേബികൾ

Film review: ചിരിക്കൂട്ടമായി റൗഡി ബേബികൾ

യുവാക്കളെ കേന്ദ്രീകരിച്ച്‌ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്

കാളിദാസും അപർണ്ണയും

കാളിദാസും അപർണ്ണയും

 • Share this:
  #മീര മനു

  ത്രില്ലർ-കോമഡി മേഖലകളിൽ നിന്നും പുറത്തേക്കിറങ്ങി ഒരു സംവിധായകൻ അഞ്ച് യുവാക്കളുമൊത്തൊരു സിനിമക്ക് മുതിരുക. അതും താര പദവികളൊന്നും തന്നെ അവകാശപ്പെടാനില്ലാത്തവർ. സൂപ്പർ സ്റ്റാറുകൾ വച്ച് പടമെടുത്ത്, അത് പ്രേക്ഷകരെക്കൊണ്ട് കയ്യടിപ്പിച്ച ജീത്തു ജോസഫ് അത്തരമൊരു റിസ്ക് മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് മിസ്റ്റർ ആൻഡ് മിസ് റൗഡിയിലേക്ക് ചുവട് വച്ചതും. ഇവിടുത്തെ യുവാക്കൾ പ്രത്യേകിച്ച് തൊഴിലെടുത്ത് ജീവിക്കണം എന്ന് നിർബന്ധം പിടിക്കുന്നില്ല. മറിച്ച്‌ ഇവരുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുന്നുമില്ല. എങ്ങനെയെങ്കിലും പേര് കേട്ട റൗഡികൾ ആയി തീരണം എന്ന് മാത്രമാണ് അഞ്ച് സുഹൃത്തുക്കളുടെയും ജീവിതാഭിലാഷം.

  അല്ലറചില്ലറ തല്ലുകൊള്ളിത്തരവുമായി നാട്ടിൽ നല്ല പേര് കേൾപ്പിക്കാത്ത ചെറുപ്പക്കാരായാണ് അപ്പുവിന്റെയും (കാളിദാസ് ജയറാം), നാല് സുഹൃത്തുക്കളുടെയും നടപ്പ്. കയ്യിൽ കാലണ ഇല്ലാതെ വരുമ്പോൾ, പോസ്റ്റർ വലിച്ചു കീറൽ കൊട്ടേഷൻ വരെ ഏറ്റെടുക്കും. അതിൽ നിന്നും മനസ്സിലാക്കാം ഇവരുടെ ജീവിതാവസ്ഥ. ആയതു കൊണ്ട് തന്നെ വീട്ടുകാർക്കും, നാട്ടുകാർക്കും ഇവരെക്കുറിച്ച്‌ സമാന അഭിപ്രായമാണ്.  ഒരു ഫീൽ ഗുഡ് എന്റെർറ്റൈനറുമായാവും വരവ് എന്ന് ആദ്യമേ അണിയറക്കാർ ഉറപ്പു തന്നിരുന്നു. അതുകൊണ്ടു തന്നെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ ഒപ്പം കൂട്ടുമ്പോൾ, നമ്മൾ പരിചയിച്ച 1983യുടെയോ, മലർവാടി ആർട്സ് ക്ലബ്ബിന്റെയോ പരിസരങ്ങളെ ഒന്നും ഓർമ്മിപ്പിക്കാത്ത തരത്തിൽ സ്ക്രിപ്റ്റ് ചെയ്തിരിക്കുകയാണ്. എൻ്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ ബാല താരമായി വന്ന്, പിന്നെ മിഠായി പരസ്യത്തിലെ ചോക്ലേറ്റ് ബോയ് ആയി പരിചിതനായ കാളിദാസ് അല്ല പേര് കേട്ടാൽ 'ഗും' ഇല്ലാത്ത അപ്പു എന്ന ലോക്കൽ ഗുണ്ട. ആദ്യ ചിത്രം പൂമരത്തിലെ ക്യാമ്പസ് പയ്യന്റെ ഇമേജിൽ നിന്നും മാറി ഒരു മേക്കോവറിലൂടെ പ്രത്യക്ഷപ്പെട്ട കാളിദാസ് നിരാശപ്പെടുത്തുന്നില്ല.

  സ്വന്തം ദുഖങ്ങളും, പ്രതീക്ഷകളും, തല്ലുകൂടലുമായി കഴിഞ്ഞു പോകുന്ന ഇവർക്കിടയിലേക്ക് തീർത്തും യാദൃശ്ചികമായാണ് കോളേജ് വിദ്യാർത്ഥിനിയായ പൂർണ്ണിമയുടെ (അപർണ ബാലമുരളി) കടന്നു വരവ്. ഈ ആൺ റൗഡികൾ അഞ്ചും വിചാരിച്ചിട്ടും ഓടിച്ച്‌ വിടാൻ കഴിയാത്തവണ്ണം ആറാമത്തെ 'റൗഡി'യായി പൂർണ്ണിമ ഇവർക്കൊപ്പം ചേരുന്നു. അപ്പു പലപ്പോഴായി പൂർണ്ണിമയെ തുരത്താൻ ശ്രമിക്കുന്നു, അവരുടെ തമ്മിലടി ഊർജ്ജസ്വലമായി നടക്കുന്നതിനിടെ അപ്പുവിനൊരു അടിപിടിയിൽ കാലൊടിയുന്നു. പൂർണ്ണിമക്ക് സിമ്പതി തോന്നുന്നു.

  സാധാരണ പ്രണയവും, പ്രണയ സാഫല്യവുമായി അവസാനിക്കാൻ സാധ്യതയുള്ള കഥയിൽ ക്ലൈമാക്സ് രംഗത്തിൽ ഒരു ക്രൈം ട്വിസ്റ്റ് കൊണ്ട് വരാൻ തിരക്കഥ ശ്രദ്ധിച്ചിട്ടുണ്ട്. ഒരുപക്ഷെ സ്‌ട്രെയ്റ് ഫോർവേഡ് ഹാസ്യ-പ്രണയ കഥയായി ഇടിച്ചു വീഴുന്നതിൽ നിന്നും മിസ്റ്റർ ആൻഡ് മിസ് റൗഡിയുടെ ഗതി മാറ്റുന്നതും ഈ വഴിത്തിരിവ് തന്നെ.

  First published: