കൊച്ചി: കാളിദാസ് ജയറാം നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയുടെ ടീസര്‍ റിലീസ് ചെയ്തു.
ശ്രീ ഗോകുലം മൂവീസും വിന്റേജ് ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ജിയോ സ്റ്റുഡിയോ ആണ് യുട്യൂബില്‍ റിലീസ് ചെയ്തത്.
മമ്മി ആന്‍ഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്കി ചെയ്യുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി. അപര്‍ണ ബാലമുരളിയാണ് നായിക. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ്ബാബു, ശരത് സഭ, സായികുമാര്‍, വിജയരാഘവന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Also Read
ഇക്കൊല്ലം ആദ്യം റിലീസാകുന്ന അഞ്ചു മലയാള ചിത്രങ്ങൾ ഏതൊക്കെ?Also Read
REVIEW: സൂപ്പർ വിജയ്യും പൗർണ്ണമിയുംനവാഗതനായ അരുണ്‍ വിജയ് ആണ് സംഗീത സംവിധാനം. സെന്‍ട്രല്‍ പിക്ചേഴ്സ് വിതരണാവകാശം എടുത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തും.
മറ്റ് അണിയറപ്രവര്‍ത്തകര്‍ ക്യാമറ- സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം- അനില്‍ ജോണ്സണ്, എഡിറ്റിംഗ്- അയൂബ് ഖാന്, കലാസംവിധാനം - സാബു റാവു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.