Muddy Movie| ത്രസിപ്പിക്കാൻ 'മഡ്ഡി' എത്തുന്നു; 4X4 മഡ് റേസിംഗ് പ്രമേയമാക്കിയ ആദ്യ സിനിമ
Muddy Movie| ത്രസിപ്പിക്കാൻ 'മഡ്ഡി' എത്തുന്നു; 4X4 മഡ് റേസിംഗ് പ്രമേയമാക്കിയ ആദ്യ സിനിമ
കെജിഎഫ് സിനിമയുടെ സംഗീത സംവിധായകൻ രവി ബസ്രൂർ, രാക്ഷസൻ സിനിമയുടെ എഡിറ്റർ സാൻ ലോകേഷ് , ഹോളിവുഡ് ഛായാഗ്രഹകനായ കെ ജി രതീഷ് തുടങ്ങിയ പ്രമുഖരാണ് മഡ്ഡിയുടെ അണിയറ പ്രവർത്തകർ.
അഡ്വഞ്ചർ ആക്ഷൻ ത്രില്ലറായ 'മഡ്ഡി' പൂർത്തിയായി. പി കെ 7 ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് നിർമിച്ചിരിക്കുന്ന ബഹുഭാഷ ചലച്ചിത്രമാണ് മഡ്ഡി. ഇന്ത്യൻ സിനിമയിൽ തന്നെ 4x4 മഡ് റേസിംഗ് പ്രമേയമായി എത്തുന്ന ആദ്യ സിനിമയാണ് ഇതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. പുതുമുഖ സംവിധായകനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് മഡ്ഡിയിലെ നായക, നായിക കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്.
മഡ് റേസിങ്ങിനെ ത്രില്ലടിപ്പിക്കുന്ന രീതിയിലേക്ക് സ്ക്രീനിലേക്ക് എത്തിക്കുകയാണ് ഈ സിനിമയിലൂടെ. മഡ് റേസിംഗ്, ചെളിയിലുള്ള സംഘട്ടനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാഹസിക രംഗങ്ങൾ വളരെ യാഥാർത്ഥ്യമായി ചെളിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർക്ക് രണ്ട് വർഷത്തോളം മഡ് റേസിംഗിൽ പരിശീലനവും നൽകിയിരുന്നു. ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് സാഹസികരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു.
കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ, രാക്ഷസൻ സിനിമയുടെ എഡിറ്റർ സാൻ ലോകേഷ് , ഹോളിവുഡ് ഛായാഗ്രഹകനായ കെ ജി രതീഷ് തുടങ്ങിയ പ്രമുഖരാണ് മഡ്ഡിയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ ടീസർ ഉടൻ പുറത്തിറങ്ങും. രഞ്ജി പണിക്കർ, ഹരീഷ് പേരടി, ഐ എം വിജയൻ, ഗിന്നസ് മനോജ്, ബിനീഷ് ബാസ്റ്റിൻ, സുനിൽ സുഗത, ശോഭ മോഹൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.