ശക്തിമാനായി മുകേഷ്; ഫെഫ്ക്കക്ക് പരാതിയുമായി മുകേഷ് ഖന്ന

Mukesh Khanna lodge complaint with FEFKA on representing Shaktimaan in Omar Lulu movie | ശക്തിമാൻ കഥാപാത്രമായി അരങ്ങിലെത്തിയ മുകേഷ് ഖന്ന പകർപ്പവകാശ ലംഘനത്തിന്റെ പരാതിയുമായി രംഗത്ത്

news18-malayalam
Updated: September 14, 2019, 1:34 PM IST
ശക്തിമാനായി മുകേഷ്; ഫെഫ്ക്കക്ക് പരാതിയുമായി മുകേഷ് ഖന്ന
Mukesh Khanna lodge complaint with FEFKA on representing Shaktimaan in Omar Lulu movie | ശക്തിമാൻ കഥാപാത്രമായി അരങ്ങിലെത്തിയ മുകേഷ് ഖന്ന പകർപ്പവകാശ ലംഘനത്തിന്റെ പരാതിയുമായി രംഗത്ത്
  • Share this:
ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിൽ ശക്തിമാന്റെ വേഷത്തിൽ മുകേഷ് പ്രത്യക്ഷപ്പെട്ടതിനെതിരെ ശക്തിമാൻ കഥാപാത്രമായി അരങ്ങിലെത്തിയ മുകേഷ് ഖന്ന രംഗത്ത്. പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ ഫെഫ്കക്ക് പരാതിയുമായി മുകേഷ് ഖന്ന എത്തിയിരിക്കുകയാണ്. 1997ൽ ദൂരദർശന് വേണ്ടി താൻ തന്നെ നിർമ്മിച്ച് അഭിനയിച്ച കഥാപാത്രമാണ് ശക്തിമാൻ എന്ന് വ്യക്തമാക്കുകയാണ് മുകേഷ് ഖന്ന. ഇതിന്റെ പകർപ്പവകാശം തന്നിൽ നിലനിൽക്കെ, അത് ലംഘിച്ചു കൊണ്ടാണ് മുകേഷ് ശക്തിമാനായി ഒമർ ലുലു ചിത്രത്തിൽ വേഷമിടുന്നത് എന്നാണ് മുകേഷ് ഖന്നയുടെ പരാതി.

ശക്തിമാൻ കഥാപാത്രം സിനിമയിൽ ഉപയോഗിക്കുന്നതിൽ നിന്നും പിൻവാങ്ങിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടെന്നും മുകേഷ് ഖന്ന വ്യക്തമാക്കുന്നു.ഓഗസ്റ്റ് മാസം 'അന്തസ്സുള്ള ശക്തിമാൻ' എന്ന അടിക്കുറിപ്പോടെയാണ് മുകേഷിന്റെ ശക്തിമാൻ വേഷത്തിലെ ചിത്രം ഒമർ ചിത്രം പുറത്തു വിട്ടത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇൻസ്റ്റയിൽ ചെറിയൊരു വീഡിയോയും ഒമർ ഷെയർ ചെയ്തു. ലൊക്കേഷനിലെ തമാശകൾ എന്നാണ് ഒമർ അതേപ്പറ്റി പറഞ്ഞത്.

ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാല താരമായി വന്ന അരുൺ നായകനാവുന്ന ചിത്രമാണ് ധമാക്ക. നായിക നിക്കി ഗിൽറാണി. വില്ലനായി തരികിട സാബു വേഷമിടും.

First published: September 14, 2019, 1:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading